സ്വന്തം ലേഖകന്‍: മകന്റെ സ്‌കൂള്‍ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ കാണാന്‍ സാധാരണക്കാരനായ അച്ഛനായി ‘തല’, തരംഗമായി സൂപ്പര്‍ താരം അജിത്തിന്റെ ചിത്രങ്ങള്‍. ആരാധക വൃന്ദവും അകമ്പടിക്കാരൊന്നുമില്ലാതെ സാധാരണക്കാരനെപ്പോലെ മകന്റെ സ്‌കൂളില്‍ പരിപാടി കാണാന്‍ വന്ന അജിത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.
മുടിയും താടിയുമൊന്നും കറുപ്പിക്കാന്‍ പോലും മെനക്കെടാതെ എപ്പോഴും സ്വാഭാവിക ലുക്കില്‍ നടക്കാന്‍ ആഗ്രഹിക്കുന്ന തമിഴകത്തിന്റെ സ്വന്തം തലയ്ക്ക് പ്രേക്ഷക പ്രീതി ഏറെയാണ്. മകന്റെ സ്‌കൂളിലെ സ്‌പോര്‍ട്‌സ് മസ്തരങ്ങള്‍ കാണാനാണ് അജിത് സാധാരണ രക്ഷിതാവിനെപ്പോലെ മകനൊപ്പം എത്തിയത്.
മകന്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത് മറ്റ് രക്ഷിതാക്കള്‍ക്കൊപ്പം നോക്കി നില്‍ക്കുന്നതും ആസ്വദിക്കുന്നതും ഒടുവില്‍ മകനെയും തോളിലെടുത്ത് മടങ്ങുന്നതിന്റേയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പുതിയ ചിത്രത്തിനു വേണ്ടി ഹെയര്‍ സ്‌റ്റൈലില്‍ മാറ്റം വരുത്തിയാണ് അജിത് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല