അഭിനയത്തിന്റെ ഇന്നിങ്സിനിടെ നടന് ബാല ഇനി സംവിധായകന്റെ റോളിലും. അരുണാചലം പിക്ചേഴ്സിന്റെ ബാനറില്‍ നടന് ബാല നിര്‍മാണവും സംവിധാനം നിര്‍വഹിക്കുന്ന ‘ദി ഹിറ്റ്ലിസ്റ്റ്’ എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ബാല, റിയാസ്ഖാന്, ധ്രുവ്, തലൈവാസല്‍ വിജയ്, സുരേഷ് കൃഷ്ണ, ടിനിടോം, കലിംഗശശി, ചെമ്പില്‍ അശോകന്, കിരണ്‍രാജ്, കെ.പി.എ.സി സജി, ശ്രീജിത്ത് രവി, ഐശ്യര്യ ദേവന്, കാതല്‍സന്ധ്യ തുടങ്ങിയവര്‍ക്കൊപ്പം പൃഥിരാജും ഉണ്ണിമുകുന്ദനും അതിഥിതാരങ്ങളായി എത്തുന്നു. ബാല തന്നെ കഥയും തിരക്കഥയുമൊരുക്കിയ ദി ഹിറ്റ്ലിസ്റ്റിന്റെ സംഭാഷണം രചിച്ചിരിക്കുന്നത് യു.ഹരീഷാണ്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. സംഗീത സംവിധാനം: അല്‍ഫോണ്‍സ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല