സ്വന്തം ലേഖകന്‍: ‘താന്‍ പെണ്‍കുട്ടികളെ ചുംബിക്കണം അല്ലെങ്കില്‍ ഗര്‍ഭിണികളാക്കണം’, പ്രസ്താവന നടത്തി തെലുങ്കു നടന്‍ ബാലകൃഷ്ണ പുലിവാലു പിടിച്ചു. ‘താന്‍ പെണ്‍കുട്ടികളുടെ പിന്നാലെ നിസ്സാരമായി നടക്കുന്നത് ആരാധകര്‍ക്ക് ഇഷ്ടമല്ല. ഒന്നുകില്‍ അവരെ ചുംബിക്കണം, അല്ലെങ്കില്‍ അവരെ ഗര്‍ഭിണികളാക്കണം,’ എന്നായിരുന്നു ബാലകൃഷ്ണ ഒരു ചടങ്ങില്‍ തട്ടിവിട്ടത്.
ഒരു സിനിമയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ ആയിരുന്നു ബാലകൃഷ്ണയുടെ ഈ സ്ത്രീ വിരുദ്ധ പ്രസ്താവന. ഹിന്ദുപ്പൂരിലെ തെലുഗുദേശം പാര്‍ട്ടി ജനപ്രതിനിധിയും എന്‍ ചന്ദ്രബാബു നായിഡു വിന്റെ അളിയനുമാണ് താരം.
ബാലകൃഷ്ണയുടെ പ്രസ്താവനക്കെതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസ് വനിതാ നേതാവ് റോജയടക്കമുള്ള ചില പ്രമുഖ വനിതകള്‍ രംഗത്തെത്തുകയും ചെയ്തു. ഇതുപോലെ ഒരു മുതിര്‍ന്ന നേതാവ് തന്നെ സ്ത്രീകളെ അപമാനിക്കുമ്പോള്‍ സ്ത്രീകളുടെ ഇന്നത്തെ നിലയില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ലെന്ന് തുറന്നടിച്ച റോജ താരം മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു.
അതേസമയം സംഗതി പന്തിയല്ലെന്ന് കണ്ടതോടെ ബാലകൃഷ്ണ മാപ്പുപറയുകയും ചെയ്തു. താന്‍ ആരാധകര്‍ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ച് കലാപരമായി തൊടുത്ത ഒരു പ്രസ്താവന മാത്രമായിരുന്നു ഇതെന്നും ഒരു സ്ത്രീകളെയും വേദനിപ്പിക്കാന്‍ വേണ്ടി ആയിരുന്നില്ലെന്നും മാപ്പു പറയുന്നതായും താരം പിന്നീട് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല