സ്വന്തം ലേഖകന്‍: ചലച്ചിത്ര നടന് ജഗന്നാഥ വര്‍മ്മ അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍. 78 വയസായിരുന്നു. നിരവധി സ്വഭാവ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിത മുഖമായ ജഗന്നാഥ വര്‍മ്മ 575 ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1978 ല്‍ പുറത്തിറങ്ങിയ മാറ്റൊലി യാണ് ആദ്യ ചിത്രം. നിമോണിയ ബാധയെ തുടര്‍ന്ന് നീണ്ട നാള് ആശുപത്രിയിലായിരുന്നു.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ വാരനാട് എന്ന ഗ്രാമത്തിലാണ് ജഗന്നാഥ വര്‍മ്മയുടെ ജനനം. ചലച്ചിത്രഭിനയത്തിന് പുറമെ കഥകളിയിലും അദ്ദേഹം പ്രാവിണ്യം നേടിയിട്ടുണ്ട്. കഥകളിയിലും ചെണ്ടയിലുമുള്ള താത്പര്യം മാറ്റിവച്ചാണ് അദ്ദേഹം സിനിമാ രംഗത്ത് സജീവമായത്. കേരള പോലീസില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം എസ്.പിയായാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്.
കഥകളിയില്‍ പള്ളപ്പുറം ഗോപാലന് നായരും ചെണ്ട വിദ്വാന് കണ്ടല്ലൂര്‍ ഉണ്ണികൃഷണനും ഗുരുക്കന്മാരാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 74 ആം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ലേലം, ആറാം തമ്പുരാന്, പത്രം, ന്യൂഡല്‍ഹി, സുഖമോ ദേവി, ശ്രീകൃഷ്ണപരുന്ത് തുടങ്ങിയ എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ പ്രശസ്തമാണ്. പ്രമുഖ സീരിയല്‍ താരം മനു വര്‍മ്മയാണ് മകന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല