സ്വന്തം ലേഖകന്‍: ‘കൈ ഉള്ളതുപോലെ തോന്നുന്നില്ല,’ ആശുപത്രിക്കിടക്കയില്‍ നിന്ന് നടന്‍ മാധവന്റെ ട്വീറ്റ്. വലത്തേ തോളിന്റെ ശസ്ത്രക്രിയയുടെ ഭാഗമായാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തോളിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് മാധവന്‍ ആശുപത്രി എത്തിയത്.
വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം മാധവന്‍ സുഖംപ്രാപിച്ചു വരികയാണ്. തോളിന്റെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കാര്യം മാധവന്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ വലത് കൈ ഉളളത് പോലെ തോന്നുന്നില്ലെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം 2012 ല്‍ വേട്ടയിലൂടെയാണ് അദ്ദേഹം തിരികെ എത്തിയത്. പിന്നീട് ‘ഇരുദി സുട്രു’, വിക്രം വേദ എന്നീ ചിത്രങ്ങളിലൂടെ ശക്തമായ സാന്നിധ്യമായി. ഗൗതം മേനോനൊപ്പം മറ്റൊരു ചിത്രത്തിനായി അദ്ദേഹം താമസിയാതെ അഭിനയിച്ച് തുടങ്ങും. വിണ്ണൈത്താണ്ടി വരുവായ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായിരിക്കും ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല