സ്വന്തം ലേഖകന്‍: വാടക നല്‍കിയില്ല; മല്ലികാ ഷെരാവത്തിനേയും ഭര്‍ത്താവിനേയും കോടതി പാരീസിലെ ഫ്‌ലാറ്റില്‍ നിന്ന് ഇറക്കിവിട്ടു. പ്രതിമാസം ആറായിരം യൂറോ വാടക വരുന്ന ഫ്‌ളാറ്റിലാണ് മല്ലിക താമസിച്ചിരുന്നത്. വാടക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് ഉടമ കോടതിയെ സമീപിച്ചു ഒഴിപ്പി ക്കല്‍ ഉത്തരവ് സമ്പാദിക്കുകയായിരുന്നു.
മല്ലികയും ഫ്രഞ്ചുകാരനായ ഭര്‍ത്താവ് സിറില്‍ ഓക്‌സന്‍ഫാന്‍സുമാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. വാടകയിനത്തില്‍ ഇവര്‍ 78,787 യൂറോയാണ് കുടിശിക വരുത്തിയിരുന്നത്. കുടിശിക ഈടാക്കാന്‍ ഇവരുടെ ഉടമസ്ഥതയിലുള്ള ഫര്‍ണിച്ചറുകള്‍ പിടിച്ചുവച്ചിരിക്കുകയാണ്. 2017 ജനുവരി ഒന്നു മുതല്‍ ഇവര്‍ ഇവി ടെയായിരുന്നു താമസം.
ഇത്രയും കാലം ആകെ നല്‍കിയത് 2715 യൂറോയാണെന്ന് ഉടമ പറയുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് വാടക നല്‍കാന്‍ കഴിയാത്തതെന്ന് ഇവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. മല്ലികയ്ക്ക് സ്ഥിര ജോലിയില്ലാ ത്തതാണ് കാരണമെന്നും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല