സ്വന്തം ലേഖകന്‍: ചലച്ചിത്ര താരം രേഖ മോഹനെ തൃശൂരിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ശോഭ സിറ്റിയിലെ ഫ്‌ളാറ്റിലാണ് രേഖയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്‌ലാറ്റിലെ ഒന്‍പതാം നിലയിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു. ഫ്‌ലാറ്റിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
രണ്ട് ദിവസമായി രേഖയെ പുറത്ത് കണ്ടിരുന്നില്ല. ചിത്രീകരണ തിരക്കുകളിലാകുമെന്നാണ് അയല്‍വാസികള്‍ കരുതിയത്. വിദേശത്തുള്ള ഭര്‍ത്താവ് ആവശ്യപ്പെട്ടത് പ്രകാരം സെക്യൂരിറ്റി റൂമിലെത്തി പരിശോധിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞത്. മേശയില്‍ ചാരിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. വിയ്യൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സിനിമ, സീരിയല്‍ രംഗത്ത് നിരവധി വേഷങ്ങളിലൂടെ സുപരച്ചിതയായിരുന്ന രേഖ മോഹന്‍. ഉദ്യാനപാലകന്‍, നീ വരുവോളം, യാത്രാമൊഴി തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സ്ത്രീജന്മം, മായമ്മ എന്നീ സീരിയലുകളിലെ വേഷങ്ങളും രേഖയെ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല