സ്വന്തം ലേഖകന്‍: നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ വിനീത് ശ്രീനിവാസന്‍. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്തകള്‍ അടിസ്ഥാന രഹിതെമെന്ന് വിനീത് ശ്രീനിവാസന്‍ വ്യക്തമാക്കി. ബ്ലഡ് ഷുഗര്‍ ലെവലിലുണ്ടായ വേരിയേഷന്‍ കാരണമാണ് അച്ഛനെ ആശുപത്രിയില്‍ എത്തിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വിനീത് പറഞ്ഞു.
‘ഒരു ദിവസം ആശുപത്രിയില്‍ തുടര്‍ന്ന് നാളെ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു,’ വിനീത് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. വിനീതിന്റെ പോസ്റ്റ് വായിക്കാം,
‘ബ്ലഡ് ഷുഗര്‍ ലെവലില്‍ ഉണ്ടായ വേരിയേഷന്‍ കാരണം അച്ഛനെ ഹോസ്പിറ്റലില്‍ കൊണ്ടുവന്നിരുന്നു. ഇന്നൊരു ദിവസം ഇവിടെ തുടര്‍ന്ന്, നാളെ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നു അപേക്ഷിക്കുന്നു.
എല്ലാവര്‍ക്കും നന്ദി…’
നേരത്തെ ശ്രീനിവാസന്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലാണെന്ന് മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളടക്കം വാര്‍ത്ത പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ഇത്തരം വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങള്‍ വൈറലാകുകയും ചെയ്തു. തുടര്‍ന്നാണ് വിനീത് ശ്രീനിവാസന്‍ വിശദീകരണവുമായി എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല