
സ്വന്തം ലേഖകൻ: സിനിമ- സീരിയല്‍ താരം മീനടം കുറിയന്നൂര്‍ വിനോദ് തോമസി (47) നെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി ഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളിലാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്.
കാറിനുള്ളില്‍ കയറിയ വിനോദ് ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് ബാറിലെ സുരക്ഷാ ജീവനക്കാരന്‍ കാറിന്റെ അരികില്‍ കാറിന്റെ അരികിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത് ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. പാമ്പാടി പോലിസ് സ്ഥത്തെത്തി ഡോറിന്റെ ചില്ല് തകർത്ത് പുറത്തെടുത്തു. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
അവിവാഹിതനാണ്. നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും, കേരള ക്രൈം ഫയൽസ് തുടങ്ങി നിരവധി ചിത്രങ്ങളിലും ചിത്രങ്ങളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകരണം വ്യക്തമാകുവെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എം. അനിൽകുമാർ പറഞ്ഞു.
വിനോദ് തോമസിന്റെ മരണം കാറിനുള്ളിലെ വിഷവാതകം ശ്വസിച്ചാണെന്ന പ്രാഥമിക നിഗമനത്തില്‍ അന്വേഷണ സംഘം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിക്കാനാവുക. കാറിലെ എ.സിയില്‍നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചാകാം മരണമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല