സ്വന്തം ലേഖകന്‍: വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്ന് ചില സംവിധായകരുടെ നിര്‍ബന്ധങ്ങള്‍; അഭിനയം നിര്‍ത്താന്‍ തോന്നിയിട്ടുണ്ടെന്ന് നടി കനി സുകൃതി. സിനിമയില്‍ നിന്നും തനിക്ക് മോശം അനുഭവം നേരിട്ടുണ്ടെന്ന് നടി കനി കുസൃതി. നല്ല വേഷങ്ങള്‍ ലഭിക്കാന്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറാകണമെന്ന ചില സംവിധായകരുടെ നിര്‍ബന്ധങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ അഭിനയം അവസാനിപ്പിക്കാന്‍ തോന്നിയെന്നും നടി തുറന്നുപറഞ്ഞു.
കൊച്ചി ബിനാലെയുടെ ഭാഗമായി ഡബ്‌ള്യുസിസി സംഘടിപ്പിച്ച ചലച്ചിത്ര പ്രദര്‍ശനത്തില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് കനി ഇക്കാര്യം വെളിപ്പെടുത്തിയത്. മീ ടൂ കാംപെയ്‌നുകള്‍ സജീവമായതും ഡബ്‌ള്യുസിസി പോലുള്ള സംഘടനകളുടെ ഇടപെടലും സിനിമാമേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും കനി വ്യക്തമാക്കി.സിനിമയില്‍ അഭിനയിക്കണമെന്ന വലിയ ആഗ്രഹവുമായാണ് ഈ മേഖലയിലേക്കു വന്നത്.
‘പക്ഷേ, നല്ല വേഷങ്ങള്‍ കിട്ടണമെങ്കില്‍ പല വിട്ടുവീഴ്ചകള്‍ക്കും തയാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്. ഇതൊക്കെ കണ്ടപ്പോള്‍ സിനിമയിലെ അഭിനയം നിറുത്തിയാലോ എന്നൊക്കെ ആലോചിച്ചിട്ടുണ്ട്,’ കേരള കഫെ, ഒരു ഇന്ത്യന്‍ പ്രണയകഥ, നത്തോലി ഒരു ചെറിയ മീനല്ല, കോക്ക്‌ടെയില്‍, ശിക്കാര്‍ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ കനി പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല