1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2012

ബാലതാരമായെത്തി മലയാള സിനിമാ സീരിയല്‍ രംഗത്ത് ശ്രദ്ധേയയായ നടി കൃപ വിവാഹിതയാവുന്നു. അന്തരിച്ച കവിയും ഗാനരചയിതാവുമായ മുല്ലനേഴി മാഷിന്റെ മകന്‍ പ്രദീപ് മുല്ലനേഴിയാണ് വരന്‍. ചലച്ചിത്രരംഗത്ത് സഹസംവിധായകനായി പ്രവര്‍ത്തിയ്ക്കുകയാണ് പ്രദീപ്.

പ്രദീപും കൃപയും വര്‍ഷങ്ങളായി സിനിമ സീരിയല്‍ രംഗത്ത് സജീവമാണ്. ജോലിയ്ക്കിടെ ഇവര്‍ക്കിടയില്‍ മൊട്ടിട്ട സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു. വിഹാഹനിശ്ചയം ഉടന്‍ നടക്കുമെങ്കിലും ഓണത്തിനോടനുബന്ധിച്ച് മാത്രമേ വിവാഹം നടക്കുകയുള്ളൂ. മുല്ലനേഴി മാഷിന്റെ ആകസ്മികമായ നിര്യാണത്തിന്റെ പശ്ചാത്തലത്തില്‍ വിവാഹം ആഡംബരങ്ങളും ആഘോഷങ്ങളുമില്ലാതെ ലളിതമായി നടത്താനാണ് തീരുമാനം.

നടി രമാദേവിയുടെ മകളായ കൃപയുടെ അരങ്ങേറ്റം ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമളയിലൂടെയായിരുന്നു. ചിത്രത്തില്‍ അയ്യോ അച്ഛാ പോകല്ലേ, എന്ന ഡയലോഗിലൂടെ പ്രേക്ഷകരുടെ മനം കവരാന്‍ കൃപയ്ക്ക് കഴിഞ്ഞിരുന്നു. പ്രശസ്ത സംവിധായകന്‍ പ്രിയാന്ദന്‍ ഒരുക്കിയ പുലിജന്മം, സൂഫി പറഞ്ഞ കഥ എന്നീ സിനിമകളുമായി സഹകരിച്ച പ്രദീപ് അധികം വൈകാതെ സ്വതന്ത്ര സംവിധായകനാവുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.