1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2012

ചലച്ചിത്ര നടി പ്രിയങ്ക വിവാഹിതയായി. തമിഴ് ചലച്ചിത്ര പ്രവര്‍ത്തകന്‍ ചിദംബരം സ്വദേശി ലോറന്‍സ് റാം ആണ് വരന്‍. തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു വിവാഹച്ചടങ്ങിന് ക്ഷണമുണ്ടായത്.

മോഡലിങ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പ്രിയങ്ക 2006ല്‍ വെയില്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയജീവിതത്തിന് തുടക്കമിട്ടത്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പ്രിയങ്ക വിലാപങ്ങള്‍ക്കപ്പുറം, ഭൂമി മലയാളം, ഓര്‍മ്മ മാത്രം, ഇവിടം സ്വര്‍ഗമാണ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ലോറന്‍സ് റാം തമിഴ് ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.