സ്വന്തം ലേഖകന്‍: ലോകത്തെ ഞെട്ടിച്ച് പുരുഷ നഗ്‌നതയുമായി ഒരു പരസ്യം, ഇത് ചരിത്രമെന്ന് സമൂഹ മാധ്യമങ്ങള്‍. ഉത്പന്നം എന്തായാലും പരസ്യത്തില്‍ എവിടെയെങ്കിലും ഒരല്പം സ്ത്രീ നഗ്‌നത ഉള്‍ക്കൊള്ളിക്കുന്നത് ഒരു വിപണന തന്ത്രമാണ്. സ്ത്രീകള്‍ക്ക് മാത്രമായുള്ള കോട്ടും സ്യൂട്ടും വിപണിയില്‍ ഇറക്കുന്നതിന്റെ ഭാഗമായി വസ്ത്ര നിര്‍മ്മാതാക്കളായ സ്യൂ സ്റ്റുഡിയോ അണിയിച്ചൊരുക്കിയ ഒരു പരസ്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചൂടന്‍ ചര്‍ച്ച.
കോട്ടും സ്യൂട്ടുമാണ് പരസ്യത്തില്‍ കാണിക്കേണ്ടത്. ഇതു ധരിക്കുന്ന സ്ത്രീയെ നഗ്‌നയായി കാണിക്കാതെ എങ്ങനെ വ്യത്യസ്ഥമായി പരസ്യം തയ്യാറാക്കാം എന്ന ചിന്തയാണ് ഈ ആശയത്തിലേക്ക് എത്തിച്ചതെന്ന് സ്യൂ സ്റ്റുഡിയോ പറയുന്നു. പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട ഓരോ സ്ത്രീയും സ്യൂ സ്റ്റുഡിയോയുടെ സ്യൂട്ടണിഞ്ഞ് അതി ഗാംഭീര്യ ഭാവത്തോടെയാണ് നില്‍ക്കുന്നത്. എന്നാല്‍ ഓരോ ഷോട്ടിലും ഓരോ സ്ത്രീക്കൊപ്പവും ഒരു പുരുഷനെക്കൂടി പരസ്യ നിര്‍മ്മാതാക്കള്‍ ചിത്രീകരിച്ചു. അതും പൂര്‍ണ്ണ നഗ്‌നനായി!
ഗാംഭീര്യത്തോടെ ക്യാമറയെ അഭിമുഖീകരിക്കുന്ന സ്ത്രീക്ക് പിന്നിലായും മുന്നിലായും പൂര്‍ണ്ണ നഗ്‌നനായ പുരുഷനെ പരസ്യത്തിലുടനീളം കാണിക്കുന്നുണ്ട്. കമിഴ്ന്നു കിടക്കുകയോ മുഖം മറച്ച നിലയിലോ ഒക്കെയാണ് പരസ്യത്തിലെ പുരുഷന്മാര്‍. എന്തായാലും പരസ്യ ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റത്തിനു തുടക്കം കുറിക്കുന്നതാണ് പരസ്യമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ മിക്കവരും അഭിപ്രായപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല