15 വയസുകാരിയുമായി ലൈംഗികമായി ബന്ധപ്പെട്ടുവെന്ന കുറ്റം ആരോപിച്ച് ഇംഗ്ലണ്ടിന്റെ അന്താരാഷ്ട്ര
ഫുട്‌ബോള്‍ താരം ആദം ജോണ്‍സണ്‍ അറസ്റ്റിലായി. സണ്ടര്‍ലാന്റിനു വേണ്ടി കളിക്കുന്ന ജോണ്‍സണ്‍ ക്ലബില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെടുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെയാണ് ലൈംഗികബന്ധ കേസില്‍ പോലീസ് ജോണ്‍സണെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തത്. ഇംഗ്ലംണ്ടിനു വേണ്ടി 12 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള ജോണ്‍സണ്‍ മിഡില്‍സ്‌ബ്രോ, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവക്കു വേണ്ടിയും കളത്തില്‍ ഇറങ്ങിയിട്ടുണ്ട്.
ജോണ്‍സണ്‍ന്റെ 1.85 മില്ല്യണ്‍ വിലപിടിപ്പുള്ള വീട്ടില്‍ പരിശോധന നടത്തിയ പോലീസ് ഒരു തോക്കും കണ്ടെടുത്തതായി വാര്‍ത്തയുണ്ട്. എന്നാല്‍ ഈ തോക്ക് നിയമവിരുദ്ധമായി കൈവശം വച്ചിരുന്നതാണോ എന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
സണ്ടര്‍ലാന്റ് ടീമിനൊപ്പം പ്രീമിയര്‍ ലീഗില്‍ ഒരു നിര്‍ണായക മത്സരം കളിക്കാനായി പുറപ്പെടാന്‍ ഇരിക്കവെയാണ് അറസ്റ്റ്. ലീഗില്‍ തരം താഴ്ത്തല്‍ ഭീഷണി നേരിടുകയാണ് ജോണ്‍സണ്‍ന്റെ ക്ലബ്ബ്.
ഇറ്റലിക്കും ലിത്വാനിയക്കും എതിരെയുള്ള മത്സരങ്ങള്‍ക്കുള്ള ഇംഗ്ലണ്ട് ദേശീയ ടീമിനെ പ്രഖ്യാപിക്കാനിരിക്കുകയാണ്.എന്നാല്‍ ഫോം നഷ്ടപ്പെട്ട് വലയുന്ന ജോണ്‍സണെ സംബന്ധിച്ചിടത്തോളം ഇരുട്ടടി ആവുകയാണ് പുതിയ ലൈംഗിക ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല