ഹോളിവുഡിലെ തല്ലിപ്പൊളി സിനിമയ്ക്കുള്ള റാസി അവാര്‍ഡില്‍ ഏറ്റവുമധികം നോമിനേഷന് ഇരയായി ആദം സാന്‍ഡ്ലര്‍ക്കു റെക്കോര്‍ഡ്. ലോകത്തെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള ഒാസ്കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതിനു തലേന്നാണ് റാസി അവാര്‍ഡുകളുടെ നോമിനേഷന്‍ പുറത്തുവിടുന്നത്; പ്രഖ്യാപനം ഏപ്രില്‍ ഒന്നിനു വിഡ്ഢിദിനത്തിലും.
സാന്‍ഡ്ലര്‍ നടനായും തിരക്കഥാകൃത്തായും നിര്‍മാതാവായും ‘തിളങ്ങിയ ‘ജാക്ക് ആന്‍ഡ് ജില്‍, ‘ജസ്റ്റ് ഗോ വിത്ത് ഇറ്റ്, ‘ബക്കി ലാര്‍സന്‍: ബോണ്‍ ടു ബി എ സ്റ്റാര്‍ എന്നീ സിനിമകളാണ് റാസിയില്‍ ഒരുമിച്ചെത്തുന്നത് – മൊത്തം 11 നോമിനേഷന്‍. മോശം നടന്‍ മാത്രമല്ല, മോശം നടിയാകാനും സാന്‍ഡ്ലര്‍ രംഗത്തുണ്ട് – ജാക്ക് ആന്‍ഡ് ജില്ലില്‍ കുടുംബനാഥനായും ഇരട്ടസഹോദരിയായും സാന്‍ഡ്ലര്‍ വേഷമിടുന്നുണ്ട്. ഹോളിവുഡിലെ നിരാശാജനകമായ പ്രകടനങ്ങള്‍ക്ക് 1981 മുതല്‍ ഏര്‍പ്പെടുത്തിയ റാസ്ബറി (റാസി) അവാര്‍ഡ് അപമാനമായിട്ടാണു പരിഗണിക്കപ്പെടുന്നത്.
2010ല്‍ മികച്ച നടിക്കുള്ള ഒാസ്കര്‍ പുരസ്കാരവും മോശം നടിക്കുള്ള റാസി അവാര്‍ഡും ഒരുമിച്ചു നേടി സാന്ദ്ര ബുള്ളോക്ക് ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതു രണ്ടും സ്വീകരിച്ച ബുള്ളോക്ക്, ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകള്‍ ഒാര്‍മപ്പെടുത്താന്‍ രണ്ടു ശില്‍പവും അടുത്തടുത്തു സൂക്ഷിക്കുമെന്നും പ്രഖ്യാപിച്ചു. സ്ട്രോബറിപോലുള്ള റാസ്ബറി പഴത്തിന്റെ രൂപത്തിലാണ് റാസി അവാര്‍ഡ്ശില്‍പം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല