ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഖനി പ്രവര്‍ത്തിപ്പിക്കുന്നത് ഇന്ത്യന്‍ വ്യവസായിയാ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പാണ്. ജിവികെ ഗ്രൂപ്പുമായി ചേര്‍ന്നാണ് അദാനി ഓസ്‌ട്രേലിയന്‍ മണ്ണ് കുഴിച്ച് പണമുണ്ടാക്കുന്നത്. ഇന്ത്യയിലെന്നതു പോലെ തന്നെ ആരോപണങ്ങളില്‍നിന്ന് മുക്തമല്ല അദാനിയുടെ വ്യാവസായിക സംരംഭവും. ഖനി വ്യവസായം നടത്തുന്നതിന് അനുമതി നല്‍കിയ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ രാഷ്ട്രീയ പാര്‍ട്ടിയായ ഗ്രീന്‍ പാര്‍ട്ടി. ഖനിയുടെ ഉടമസ്ഥതയുള്‍പ്പെടെ കരാറിലെ വിവരങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗ്രീന്‍ സെനറ്റര്‍ ലാറിസ്സ വാട്ടേഴ്‌സ് ഓസ്‌ട്രേലിയന്‍ സെക്യുരിറ്റീസ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന് കത്തയച്ചു.
കമ്പനിയുടെ സുപ്രധാന ചുമതലകളെല്ലാം ഗൗതം അദാനിയുടെ ജേഷ്ഠന്‍ വിനോദ് ശാന്തിലാല്‍ അദാനിക്കാണ്. പദ്ധതിയുടെ ഉടമസ്ഥാവകാശം കൈമാറില്ലെന്ന് അഡാനി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും ഇതിന്റെ വിശദാംശങ്ങള്‍ വേണമെന്നാണ് ഗ്രീന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കല്‍ക്കരി തുറമുഖത്തിന്റെ യഥാര്‍ത്ഥ അവകാശം സംബന്ധിച്ച് അദാനി സഹോദരന്മാര്‍ അധികൃതരെ കബളിപ്പിച്ചിട്ടുണ്ടെന്ന സംശയം നിലനില്‍ക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഓസ്‌ട്രേലിയയിലെ രേഖകളനുസരിച്ച് ഇന്ത്യയിലെ ഓഹരിവിപണിയില്‍ ലിസ്റ്റ്‌ചെയ്തിരിക്കുന്ന കമ്പനിയാണ് അദാനി പോര്‍ട്‌സ്. ഇന്ത്യയില്‍ രേഖകളില്‍ പറയുന്നത് മറ്റൊരാളില്‍നിന്ന് പണംനല്‍കി സ്വന്തമാക്കിയ കമ്പനിയെന്നാണ്. ഈ ആശയക്കുഴപ്പം പരിഹരിക്കണമെന്നാണ് കത്തില്‍ ഗ്രീന്‍പാര്‍ട്ടിയുടെ സെനറ്റര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം അദാനി ഗ്രൂപ്പിന്റെ ഓസ്‌ട്രേലിയന്‍ പദ്ധതിയിലെ പ്രതിസന്ധി ഇന്ത്യയിലും വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കു വഴിതെളിച്ചേക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഏറ്റവും അടുപ്പമുള്ള വ്യവസായ ഗ്രൂപ്പാണിത്. നരേന്ദ്രമോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിലുള്‍പ്പെടെ ഇതു പ്രകടമാവുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല