സംഗീതത്തിന്റെ പുരസ്കാരദിനവും ഇന്നലെയായിരുന്നു. ആഘോഷ രാവായിരുന്നെങ്കിലും വിറ്റ്നി ഹൂസ്റ്റണ്‍ എന്ന പ്രിയഗായികയുടെ വേര്‍പാട് കണ്ണീര്‍വീഴ്ത്തി ചടങ്ങില്‍. റിഹാന, ബ്രൂണോ മാഴ്സ്, ലേഡി ഗാഗ തുടങ്ങിയ പ്രമുഖ ഗായകരെയെല്ലാം നിഷ്പ്രഭമാക്കി അഡ്ലെ എന്ന ഇരുപത്തിമൂന്നുകാരി സ്വന്തമാക്കുകയായിരുന്നു അന്പത്തിനാലാം ഗ്രാമി നൈറ്റ്. ആറ് പുരസ്കാരങ്ങളാണ് അഡ്ലെ സ്വന്തമാക്കിയത്. ആല്‍ബം ഒഫ് ദ ഇയര്‍ മുതല്‍ തുടങ്ങി അഡ് ലെയുടെ അവാര്‍ഡ് ലിസ്റ്റ്. മം, ഗോള്‍ഡ് ഇസ് ഗുഡ് എന്നായിരുന്നു അഡ്ലെയുടെ ആദ്യ പ്രതികരണം.
ശക്തമായ ശബ്ദത്തിനുടമയായ അഡ്ലെ കഴിഞ്ഞ നവംബറിലാണ് വോക്കല്‍ സര്‍ജറിക്കു വിധേയയായത്. എങ്കിലും വലിയൊരു തിരിച്ചു നടത്തിയിരിക്കുന്നു അഡ്ലെ. 21 എന്ന ചാര്‍ട്ട് ടോപ്പിങ് ആല്‍ബത്തിനു പുറമെ, റോളിങ് ഇന്‍ ദ ഡീപ്പ് എന്ന ഗാനം റെക്കോഡ് ആന്‍ഡ് സോങ് ഒഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു വര്‍ഷം മുമ്പ് ബിയോണ്‍സ് നോള്‍സ് മാത്രമാണ് ആറു പുരസ്കാരങ്ങള്‍ ഒന്നിച്ചു നേടിയത്. വിറ്റ്നി ഹൂസ്റ്റണെ ഓര്‍ത്തു കൊണ്ട് ജെന്നിഫര്‍ ഹഡ്സണ്‍ പാടിയ ഐ വില്‍ ഓള്‍വെയ്സ് ലവ് യൂ എന്ന ഗാനത്തോടെയാണ് അവാര്‍ഡ് നൈറ്റ് തുടങ്ങിയത്.
ബെസ്റ്റ് പോപ് പെര്‍ഫോമന്‍സ് ബൈ എ ഗ്രൂപ്പ് പുരസ്കാരം ടോണി ബെന്നെറ്റിനാണ്. അന്തരിച്ച ഗായിക ആമി വൈന്ഹൗസിനൊപ്പമായിരുന്നു ബോഡി ആന്‍ഡ് സോളില്‍ ടോണി പാടിയത്. കണ്ട്രി ഗായിക ടെയ്ലര് സ്വിഫ്റ്റിനാണ് ബെസ്റ്റ് കണ്ട്രി സോങ്, ബെസ്റ്റ് കണ്ട്രി സോളോ പെര്‍ഫോമന്‍സ് പുരസ്കാരങ്ങള്‍. റാപ് ആല്‍ബത്തിനുള്ള അവാര്‍ഡ് കാന്യെ വെസ്റ്റ് നേടി. മുന്‍ കാമുകി റിഹാനയ്ക്കു നേരെ ആക്രമണം നടത്തിയതിന്റെ വിവാദത്തില്‍ നിന്നു തിരിച്ചു വന്ന ക്രിസ് ബ്രൗണ്‍ ബെസ്റ്റ് ആര് ആന്‍ഡ് ബി ആല്‍ബത്തിനുള്ള അവാര്‍ഡ് നേടി. റാപ് കൊളാബറേഷന് അവാര്‍ഡ് കാന്യെ വെസ്റ്റ്, റിഹാന, കിഡ് കുഡി, ഫെര്‍ജി എന്നിവര്‍ക്കാണ്. ലേഡി അന്റെബെല്ലത്തിന്റെ ഓണ്‍ ദ നൈറ്റ് ആണ് ബെസ്റ്റ് കണ്ട്രി ആല്‍ബം. ഗായകരെല്ലാം ഒന്നിച്ച വേദിയില്‍ ലേഡി ഗാഗ പിന്തള്ളപ്പെട്ടതായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല