1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2016

സ്വന്തം ലേഖകന്‍: ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ഇളവുകള്‍ അനുവദിക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് ബുക്കിങ്ങിനും മറ്റു സേവനങ്ങള്‍ക്കും ആധാര്‍ ഡാറ്റാബേസുമായി ബന്ധിപ്പിക്കാനാണ് റെയില്‍വേയുടെ നീക്കം. ആള്‍മാറാട്ടം തടയാനാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം.രണ്ടു ഘട്ടങ്ങളായാണ് ഇത് നടപ്പാക്കുക.

ആദ്യ ഘട്ടത്തില്‍ യാത്രാ ടിക്കറ്റില്‍ ഇളവുകള്‍ ലഭിക്കുന്നവര്‍ക്കാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുക. 53 വിഭാഗങ്ങളിലായാണ് റെയില്‍വേ ടിക്കറ്റ് ഇളവുകള്‍ നല്‍കുന്നത്. 15 ദിവസത്തിനുള്ളില്‍ ഇത് നടപ്പിലാക്കുമെന്ന് റെയില്‍വേ അറിയിച്ചു. രണ്ടാം ഘട്ടത്തിലായി ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നമ്പര്‍ നിര്‍ബന്ധമാക്കും.

കൗണ്ടര്‍ വഴിയുള്ള ടിക്കറ്റ് റിസര്‍വേഷന്‍, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് എന്നീ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കണം. മൂന്നാം ഘട്ടമായി സാധാരണ ടിക്കറ്റുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി നിര്‍ദേശം നിലവിലുള്ളപ്പോഴാണ് റെയില്‍വേയുടെ ഈ നീക്കം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.