1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2024

സ്വന്തം ലേഖകൻ: യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിലെ കെജി 1 പ്രവേശനത്തിന് രക്ഷിതാക്കൾ നെട്ടോട്ടത്തിൽ. 2025 ഏപ്രിലിൽ തുടങ്ങുന്ന പുതിയ അധ്യയന വർഷത്തിലേക്കുള്ള നടപടികളാണ് ആരംഭിച്ചത്. താരതമ്യേന കുറഞ്ഞ ഫീസുള്ള സ്കൂളുകൾക്കാണ് കൂടുതൽ അപേക്ഷകൾ ലഭിച്ചത്. ലഭ്യമായ സീറ്റിനേക്കാൾ പത്തിരട്ടിയിലേറെ അപേക്ഷ ലഭിച്ച സ്കൂളുകളുണ്ട്. ചില സ്കൂളുകൾ നറുക്കെടുപ്പിലൂടെയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. മറ്റു ചില സ്കൂളുകൾ അപേക്ഷ ലഭിച്ച ക്രമമനുസരിച്ചും അഭിമുഖം നടത്തിയുമാണ് പ്രവേശനം നൽകുന്നത്.

100 സീറ്റുള്ള ബനിയാസിലെ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ 3,500 അപേക്ഷകളാണ് ലഭിച്ചത്. ഇതേ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങളുടെ (സിബ്ലിങ്സ്) അപേക്ഷകൾ തന്നെ 300ലേറെ വരും. അബുദാബി മോഡൽ പ്രൈവറ്റ് സ്കൂളിൽ 5,975 അപേക്ഷകൾ ലഭിച്ചതിൽ 2,500 എണ്ണവും കെജി 1 വേണ്ടിയുള്ളതാണ്. 250 സീറ്റുകളിലേക്കാണ് ഇത്രയും അപേക്ഷ ലഭിച്ചത്. ഇതിൽ 275 സിബ്ലിങ്സ് അപേക്ഷകളുണ്ട്.

നറുക്കെടുപ്പിലൂടെ അഡ്മിഷൻ നൽകാനാണ് നിലവിലെ തീരുമാനം. അബുദാബി മുറൂറിലെ ഇന്ത്യൻ സ്കൂളിൽ ഇതുവരെ ലഭിച്ചത് 1,700ലേറെ അപേക്ഷകൾ. ഇവിടെ ജനറൽ വിഭാഗത്തിലേക്കുള്ള നറുക്കെടുപ്പ് കഴിഞ്ഞ് പ്രവേശന നടപടികൾ പുരോഗമിക്കുകയാണ്.

നറുക്കെടുപ്പ് ലഭിച്ചിട്ടും അഡ്മിഷൻ എടുക്കാത്തവരുടെ സീറ്റിലേക്കു നിലവിലെ അപേക്ഷകരിൽനിന്നുള്ള കുട്ടികളെ പരിഗണിക്കും. മറ്റു വിഭാഗങ്ങളിലേക്കുള്ള അഡ്മിഷൻ ഏതാനും ആഴ്ചകൾക്കകം നടത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.