കലകളുടെയും കലാകാരന്മാരുടെയും നാടായ അടൂരിന്റെ മക്കള്‍ ഒന്നിച്ച മൂന്നാമത് അടൂര്‍ സംഗമം കവന്‍ട്രിക്ക് അടുത്തുള്ള വാര്‍വിക്കില്‍ വിവിധ കലാപരിപാടികളോടെ കൊണ്ടാടി. പരിപാടിയുടെ ഭാഗമായി നടത്തിയ പ്രശസ്ത മാന്ത്രികന് റോയ് കുട്ടനാടിന്റെ ഇന്ദ്രജാല പ്രകടനം കാണികള്‍ക്ക് അനുഭൂതിയേകി.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന അടുര്‍ പ്രവാസികളെ റെജി തോമസ് പന്നിവിഴ സ്വാഗതം ചെയ്തു. വാര്വ്വിക്ക് നിവാസി ഇടിച്ചാണ്ടിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയംഗങ്ങളുടെ പ്രോഗ്രാം വന്‍ വിജയമാക്കി മാറ്റി. അടുത്തവര്‍ഷത്തെ പ്രോഗ്രാം ന്യൂകാസിലില്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. കൂടുതല്‍ കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കാന്‍ അടുത്ത വര്‍ഷം പത്തനംതിട്ട സംഗമം നടത്തുന്ന കാര്യവും ചര്‍ച്ച ചെയ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല