ഉത്സവങ്ങളുടെയും കലകളുടെയും നാടായ മദ്ധ്യതിരുവിതാംകൂറിലെ അടൂരിന്റെ മക്കള്‍ ഒത്തുചേരുന്ന യു.കെ.യിലെ രണ്ടാമത് സംഗമം എസക്‌സിലെ ബാസില്‍ഡണില്‍ ജൂലൈ 16ന് നടക്കും. രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെയാണ് പരിപാടികള്‍. അടൂരിലും പരിസര പ്രദേശങ്ങളില്‍ നിന്നും യു.കെ.യിലേക്ക് കുടിയേറിയിരിക്കുന്ന വരെ ഭാരവാഹികള്‍ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. മുന്‍കൂട്ടി അറിയ്ക്കുന്നതനുസരിച്ച് ദൂരെ നിന്നും എത്തുന്നവര്‍ക്ക് താമസസൗകര്യം ക്രമീകരിച്ച് നല്‍കുന്നതാണ്.
അടൂരിലും പരിസര പ്രദേശങ്ങളിലും രോഗങ്ങളാലും സാമ്പത്തിക പരാധീനതകളാലും ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായത്തിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു. അപേക്ഷകള്‍ ജൂലൈ 16 മുമ്പായി ലഭിക്കേണ്ടതാണ്. അന്നേദിവസം യോഗത്തില്‍ അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതായിരിക്കും. അടൂര്‍ നിവാസികളുടെ പേുകള്‍, അഡ്രസ്സ്, ഫോണ്‍ നമ്പര്‍ അടങ്ങിയ ഡയറക്ടറിയില്‍ പേരുകള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ നാലിന് മുമ്പായി ഭാരവാഹികളുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് റെജി തോമസ് 01480450530, 07956502486, സെക്രട്ടറി മനോജ് കെ.വി. 07824810637, ജോസണ്‍ തട്ടേക്കാട്ട്: 07809687913, റോഷന്‍ തട്ടേക്കാട്ട്: 07912637884, സുരേഷ്.എസ്: 07530395451.
വേദിയുടെ വിലാസം: James Hornsby H.S. Basildon SS15 5NX
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല