ലെസ്റ്ററില്‍ ദൈവാനുഗ്രഹം പൂമഴയായി പെയ്തിറങ്ങുന്ന പുണ്യ ദിനങ്ങള്‍ക്ക് തുടക്കമായി. ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 101 ദിവസം നീണ്ടു നില്‍ക്കുന്ന മുഴുവന്‍ ദിന ആരാധനാ യജ്ഞം (ഫ്ലാഷിംഗ് ഫയര്‍,2011) ആരംഭിച്ച ഇരുപത്തിമൂന്നാം തീയ്യതി മാന്‍ഡ്യായ രൂപതാ അഭിവന്ദ്യ മാര്‍ ജോര്‍ജ് ഞാരളക്കാട്ട് പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബായോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്.
ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് വികാരി റവ: ഫാ: പോള്‍ നെല്ലിക്കുളത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഫ്ലാഷിംഗ് ഫയര്‍ 2011 നിത്യാരാധനകള്‍ക്ക് ഫാ: ആന്റണി, ഫാ: ജോണ്‍ കാച്ചില്‍, ഫാ: മാര്‍സല്‍, ഫാ: ഡെന്നി എന്നിവര്‍ കാര്‍മികരായി.
ലെസ്റ്ററിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികളും സ്വദേശീയരും ഉള്‍പ്പെടെയുള്ള നൂറു കണക്കിനാളുകള്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ നിത്യാരാധാനയില്‍ പങ്കെടുക്കുന്നു.
പുതു വത്സര പുലരിയില്‍ അവസാനിക്കുന്ന 101 ദിനങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഈ സ്വര്‍ഗീയ നിമിഷങ്ങളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുന്നതിനും ദൈവം നല്‍കിയ അനന്തമായ നന്മകള്‍ക്ക് നന്ദി അര്‍പ്പിക്കുന്നതിനും ഏവരെയും ലെസ്സ്ട്ടര്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ചിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി റവ: ഫാ: പോള്‍ നെല്ലിക്കുളം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
01162875282
07732485516
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല