സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹപാഠികളെ തേടിയുള്ള പരസ്യം സമൂഹ മാധ്യങ്ങളില്‍ തരംഗമാകുന്നു. മോദിയുടെ ഡിഗ്രി പഠനത്തെ കുറിച്ചുള്ള വിവരാവകാശ രേഖക്ക് ഡല്‍ഹി സര്‍വകലാശാല മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് ‘മോദിയുടെ സഹപാഠികളെ’ തേടുന്നു എന്ന പരസ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഫോട്ടോയില്‍ കാണുന്ന വ്യക്തിയുടെ സ്‌കൂളിലോ, കോളേജിലോ, ക്ലാസിലോ പഠിച്ച ആരെങ്കിലുമുണ്ടെങ്കില്‍ അവരെ ആവശ്യമുണ്ട് എന്നതാണ് പോസ്റ്ററിലുള്ളത്. പ്രധാനമന്ത്രിയുടെ ബിരുദാനന്തര ബിരുദത്തിന്റെ വിശദാംശങ്ങള്‍ തിരക്കിയുള്ള വിവരാവകാശരേഖ മുമ്പ് ഗുജറാത്ത് സര്‍വകലാശാലയും തിരസ്‌കരിച്ചിരുന്നു.
‘വാണ്ടഡ്’ എന്ന തലക്കെട്ടില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ സഹിതമാണ് പോസ്റ്റര്‍ പ്രചരിക്കുന്നത്. ഫോട്ടോയില്‍ കാണുന്ന വ്യക്തിയുടെ സ്‌കൂളിലോ, കോളേജിലോ, ക്ലാസിലോ പഠിച്ച ആരെങ്കിലുമുണ്ടെങ്കില്‍ അവരെ ആവശ്യമുണ്ട് എന്നതാണ് പോസ്റ്ററിലെ ഉള്ളടക്കം. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ കാലഘട്ടത്തിന്റെ ദുരൂഹത ഇതോടുകൂടി അവസാനിക്കുമെന്നാണ് പ്രചാരകരുടെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല