സ്വന്തം ലേഖകന്‍: ‘അഫ്ഗാന്‍ മോണോലിസക്ക്’ പാകിസ്താനില്‍ ജാമ്യം, കുറ്റം വ്യാജ തിരിച്ചറിയല്‍ രേഖകളുണ്ടാക്കിയത്. വ്യാജ രേഖകളുമായി രാജ്യത്ത് അനധികൃതമായി താമസിച്ച കേസില്‍ പാകിസ്താനില്‍ അറസ്റ്റിലായ അഫ്ഗാന്‍ പെണ്‍കുട്ടി ഷര്‍ബത് ഗുലക്ക് സ്ത്രീയെന്ന മാനുഷിക പരിഗണന നല്‍കിയാണ് ജാമ്യത്തില്‍ വിട്ടയക്കാന്‍ തീരുമാനിച്ചത്.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ ഉദ്യോഗസ്ഥരാണ് യഥാര്‍ഥ കുറ്റക്കാരെന്നും അവര്‍ക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്നും പാക് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ പറഞ്ഞു. ഷര്‍ബത് ഗുലയെ കഴിഞ്ഞ ബുധനാഴ്ചയാണ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്തത്.
1984ല്‍ സോവിയറ്റ് യൂനിയന്റെ അഫ്ഗാന്‍ അധിനിവേശകാലത്ത് വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഒരു ക്യാമ്പില്‍വെച്ച് ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മെകറി ഗുലയുടെ ചിത്രം പകര്‍ത്തിയതോടെയാണ് അഫ്ഗാന്‍ മൊണാലിസ എന്ന പേരില്‍ ഇവര്‍ ലോക പ്രശസ്തയായത്.
അറസ്റ്റിലാകുമ്പോള്‍ ഷര്‍ബത്തിന്റെ വീട്ടില്‍നിന്ന് പാക് ഐ.ഡി കാര്‍ഡ് പൊലീസ് പിടിച്ചെടുത്തിരുന്നു.ഇത് ഇവര്‍ കൃത്രിമമായി ഉണ്ടാക്കിയിരുന്നതായി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കണ്ടത്തെിയതിനെ തുടര്‍ന്നാണ് കുറ്റം ചുമത്തിയത്. അഫ്ഗാനിലേക്ക് മടങ്ങുന്നതിന് താല്‍കാലിക വിസ നല്‍കാനും പാക് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല