സ്വന്തം ലേഖകന്‍: അഫ്ഗാന്‍ താലിബാന് പുതിയ മേധാവി മുല്ല അഖ്തര്‍ മന്‍സൂര്‍. പാകിസ്താനിലെ ക്വറ്റയില്‍ വ്യാഴാഴ്ച നടന്ന യോഗത്തില്‍ സംഘടനയുടെ രണ്ട് മുതിര്‍ന്ന അംഗങ്ങള്‍ പങ്കെടുത്തതായും രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു.
പുതിയനേതാവിനെ തിരഞ്ഞെടുത്ത കാര്യം താലിബാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, താലിബാനും അഫ്ഗാന്‍ സര്‍ക്കാറും തമ്മില്‍ പാകിസ്താന്റെ മധ്യസ്ഥതയില്‍ ആരംഭിച്ച സമാധാന ചര്‍ച്ചയുടെ രണ്ടാംഘട്ടം നീട്ടിവെച്ചിട്ടുണ്ട്.
താലിബാന്‍ തലവനായിരുന്ന മുല്ല ഉമര്‍ രണ്ടുവര്‍ഷം മുമ്പ് പാകിസ്താനിലെ കറാച്ചിയില്‍ അസുഖം ബാധിച്ച് മരിച്ചതായ വാര്‍ത്ത കഴിഞ്ഞദിവസമാണ് അഫ്ഗാന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചത്.
1990 കളില്‍ താലിബാന്‍ രൂപവത്കരിച്ചശേഷം മുല്ല ഉമറിനൊപ്പം തന്നെ മന്‍സൂറും നേതൃനിരയിലുണ്ടായിരുന്നു. സംഘടനയുടെ സുപ്രധാന നേതാക്കളിലൊരാളായി. അമേരിക്ക ഇടപെടുംമുമ്പ് കാണ്ഡഹാറിനെ നിയന്ത്രിച്ചിരുന്നത് മന്‍സൂര്‍ ആയിരുന്നു.
അതേസമയം മുല്ല ഉമറിന്റെ മരണ വാര്‍ത്ത വിശ്വസനീയമാണെന്ന് അമേരിക്കയും അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല