തീവ്രവാദ ഭീഷണിയെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ അഞ്ഞൂറോളം സ്കൂളുകള്‍ അടച്ചതായി പ്രസിഡന്റ് ഹമീദ് കര്‍സായി അറിയിച്ചു. മാതൃവിദ്യാലയമായ അമാനി ഹൈസ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളും അധ്യാപകരും ആക്രമിക്കപ്പെടുന്നു. സ്കൂളുകള്‍ പൂട്ടിക്കുന്നതില്നിന്ന് താലിബാന് അടക്കമുള്ള ഭീകര സംഘടനകള്‍ പിന്തിരിയണം.
അഫ്ഗാനിസ്ഥാനിലെ ജനങ്ങളോടും അവരുടെ ഭാവിയോടും ചെയ്യുന്ന ക്രൂരതയാണിത്. രാജ്യത്തെ ദുരിതത്തില്‍നിന്നു മോചിപ്പിക്കാനുള്ള വഴി ഉന്നതവിദ്യാഭ്യാസം നേടിയവരെ സൃഷ്ടിക്കുകയാണ്. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആയിരം പേരെ ഉന്നത വിദ്യാഭ്യാസത്തിന് ഇന്ത്യയിലേക്കും ടര്‍ക്കിയിലേക്കും അയയ്ക്കുമെന്ന് കര്‍സായി പറഞ്ഞു.
ഈ രാജ്യങ്ങളില്‍ പഠിക്കാന്‍ പോയിട്ടുള്ള വിദ്യാര്‍ഥികള്‍, തങ്ങളുടെ ചെലവിനുള്ള പണം ലഭിക്കുന്നില്ലെന്നു പരാതിപ്പെട്ടിട്ടുണ്ട്. സ്കോളര്‍ഷിപ്പ് പണം സമയത്തുതന്നെ ഈ വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്നതിന് ഇവരുടെ പേരില്‍ ബാങ്ക് അക്കൌണ്ട് സര്‍ക്കാര്‍ തുടങ്ങുമെന്നു കര്‍സായി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല