1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2012

അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ ഭീകരാക്രമണം. നിരവധി സ്‌ഫോടനങ്ങളും വെടിയൊച്ചയും കാബൂളില്‍ കേട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. കാബൂളിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലായി. പാര്‍ലമെന്റിലേക്ക് കടക്കാന്‍ ശ്രമിച്ച തീവ്രവാദികളെ സുരക്ഷാ സൈനികര്‍ തുരത്തി.

കാബൂളിലെ അമേരിക്കന്‍ എംബസിക്ക് തൊട്ടടുത്തുള്ള ഹോട്ടലാണ് തീവ്രവാദികള്‍ ആക്രമിച്ചത്. ഹോട്ടലില്‍നിന്ന് തീയും പുകയും ഉയരുന്നതായി വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരം, തുര്‍ക്കിയുടെയും ഇറാന്റെയും എംബസികള്‍ എന്നിവയും നിരവധി നയതന്ത്ര ഓഫീസുകളും സ്ഥിതിചെയ്യുന്ന പ്രദേശത്താണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ഹോട്ടലിനുള്ളില്‍ ചാവേര്‍ പോരാളികള്‍ പതിയിരിക്കുന്നതായും സൂചനയുണ്ട്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദികളും സുരക്ഷാ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. നഗരത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. തീവ്രവാദികളില്‍ ഒരാള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. നിരവധിപേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി താലിബാന്‍ വക്താവ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു.

കാബൂള്‍ നഗരത്തിന് പുറത്ത് ലോഗര്‍ പ്രവിശ്യയിലെ അമേരിക്കന്‍ സൈനിക താവളം, പ്രവിശ്യാ ഗവര്‍ണറുടെ ഓഫീസ്, സര്‍ക്കാര്‍ ഓഫീസുകള്‍, പോലീസ് സ്‌റ്റേഷന്‍ എന്നിവയ്ക്ക് നേരെയും ജലാലാബാദ് വിമാനത്താവളത്തിലും തീവ്രവാദികള്‍ ആക്രമണം നടത്തി. ജലാലാബാദ് വിമാനത്താവളത്തിന്റെ കവാടത്തില്‍ രണ്ട് ചാവേര്‍ പോരാളികളാണ് സ്‌ഫോടനം നടത്തിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.