സ്വന്തം ലേഖകൻ: ആറ് മാസം മുമ്പ് വരെ ഖാലിദ് പായേന്ദ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ കാറിന് പുറകില്‍ ഇരുന്നായിരുന്നു യാത്ര ചെയ്തിരുന്നത്. മാസങ്ങള്‍ക്ക് മുമ്പ് കാബൂളിലെ അഫ്ഗാന്‍ പാര്‍ലമെന്റില്‍ 600 കോടി ഡോളറിന്റെ ബജറ്റ് അവതരിപ്പിച്ച അഫ്ഗാനിസ്താന്‍ ധനകാര്യ മന്ത്രി ഇന്ന് വാഷിട്ണ്‍ ഡിസിയില്‍ യൂബര്‍ ഡ്രൈവറാണ്.
താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുക്കുന്നതിന് ഒരാഴ്ച മുമ്പാണ് 40-കാരനായ ഖാലിദ് പായേന്ദ മന്ത്രിസ്ഥാനം രാജിവെച്ചത്. അഫ്ഗാന്‍ മുന്‍പ്രധാനമന്ത്രി അഷ്റഫ് ഘനിയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്നായിരുന്നു ഇത്. ഇന്ന് ആറ് മണിക്കൂര്‍ ജോലി ചെയ്ത് താന്‍ 150 ഡോളറിന് മുകളില്‍ സമ്പാദിക്കുമെന്ന് വാഷിട്ണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ഖാലിദ് പറഞ്ഞു.
രാജിവെച്ചതിന് പിന്നാലെ സര്‍ക്കാര്‍ നടപടികള്‍ ഭയന്നാണ് അദ്ദേഹം യുഎസിലേക്ക് പോയി കുടുംബത്തിനൊപ്പം ചേര്‍ന്നത്. ‘കുടുംബത്തെ പിന്തുണയ്ക്കാന്‍ സാധിച്ചതില്‍ തനിക്ക് സംതൃ്പ്തനാണ്. എന്നാലിപ്പോള്‍, താന്‍ എവിടേയും ഇല്ലാത്ത അവസ്ഥയാണ്. ഇവിടെയും അവിടെയും ഉള്‍പ്പെടുന്നില്ല. തികച്ചും ശൂന്യമായ വികാരമാണത്’ ഖാലിദ് പറഞ്ഞു. ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ വാള്‍ഷ് ഓഫ് ഫോറിന്‍ സര്‍വീസിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.
താലിബാന്‍ ഭരണം ഏറ്റെടുത്തതിനുശേഷം അഫ്ഗാനിസ്താന്‍ നിലവില്‍ സാമ്പത്തികവും മാനുഷികവുമായി പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. താന്‍ ഒരുപാട് മ്ലേച്ഛമായ കാര്യങ്ങള്‍ ഞാന്‍ കണ്ടു, ഞങ്ങള്‍ പരാജയപ്പെട്ടു.താന്‍ പരാജയത്തിന്റെ ഭാഗമായിരുന്നു. ജനങ്ങളുടെ ദുരിതം കാണുമ്പോള്‍ വിഷമം തോന്നുന്നുണ്ടെന്നും ഖാലിദ് പറഞ്ഞു.
അഫ്ഗാനിസ്താന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണം അമേരിക്കയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സൈന്യത്തെ പിന്‍വലിച്ചുകൊണ്ട് താലിബാന്‍ രാജ്യം വിട്ടുകൊടുത്തെന്നും അഫ്ഗാന്‍ മുന്‍ മന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല