സ്വന്തം ലേഖകന്‍: അഫ്ഗാനിസ്താനിലെ ആഡംബര ഹോട്ടലില്‍ വെടിവെപ്പ്; 18 പേര്‍ കൊല്ലപ്പെട്ടു; ബന്ദികള്‍ പലരും രക്ഷപ്പെട്ടറ്റ്ജ് ബെഡ്ഷീറ്റുകളില്‍ തൂങ്ങി അതിസാഹസികമായി. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റമുട്ടലിലാണ് രണ്ടു അക്രമികള്‍ ഉള്‍പ്പടെ 18 പേര്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമികള്‍ ഹോട്ടലിന്റെ ഒരു ഭാഗത്ത് തീയിടുകയും ചെയ്തു.
വെടിവെപ്പും പുകയും ഉയര്‍ന്നതോടെ ഹോട്ടലിനുള്ളിലുണ്ടായിരുന്ന അതിഥികളില്‍ പലരും സാഹസികമായാണ് രക്ഷപ്പെട്ടത്. മുകളിലെ നിലയില്‍ നിന്നും ബെഡ്ഷീറ്റുകളില്‍ തൂങ്ങിയാണ് പലരും പുറത്തെത്തിയത്. ഇതിനിടെ ചിലര്‍ താഴേക്ക് വീഴുകയും ചെയ്തു.അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഹോട്ടലിലാണ് വെടിവെപ്പ് നടന്നത്. ഹോട്ടലിന്റെ അടുക്കള ഭാഗത്തുകൂടിയാണ് അക്രമികള്‍ അകത്തു കയറിയതെന്ന് രക്ഷപ്പെട്ട ഹോട്ടല്‍ മാനേജര്‍ അഹമ്മദ് ഹാരിസ് നയാബ് പറഞ്ഞു.
തോക്കു ധാരികളായ നാലു പേരാണ് ആക്രമണം നടത്തിയത്. ഇവരില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഹോട്ടലിന്റെ ആറാം നിലയില്‍ മറ്റു രണ്ടു പേരുമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടല്‍ തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോട്ടലിലെ ഹെലിപാഡിലൂടെയാണ് അഫ്ഗാന്‍ സുരക്ഷാ സൈന്യം അകത്ത് കയറിയത്. നൂറോളം പേര്‍ രക്ഷപ്പെട്ടിട്ടുണ്ട്. എത്ര പേര്‍ ഹോട്ടലിനുള്ളില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. നിരവധി വിദേശികള്‍ ഹോട്ടലിലുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല