>സ്വന്തം ലേഖകന്‍: അഫ്ഗാന്‍ പോലീസിന്റെ ആസ്ഥാനം താലിബാന്‍ പിടിച്ചു, കീഴ്ടടങ്ങിയ പോലീസുകാര്‍ താലിബാനില്‍ ചേര്‍ന്നു. അഫ്ഗാന്‍ പോലീസിന്റെ ആസ്ഥാന മന്ദിരമാണ് താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തത്.
അഫ്ഗാനിസ്ഥാനിലെ ബാദക്ഷാന്‍ പ്രവിശ്യയിലെ തിര്‍ഗാന്‍ പോലീസ് ആസ്ഥാനത്തെ നൂറോളം പോലീസുകാര്‍ താലിബാനു മുന്നില്‍ ആയുധം വച്ചു കീഴടങ്ങുകയായിരുന്നു. കീഴടങ്ങിയ ശേഷം ഇവരും താലിബാനില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചു.
പോലീസ് ഉദ്യോഗസ്ഥര്‍ താലിബാനില്‍ ചേര്‍ന്നതോടെ പോലീസ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഭീകരര്‍ക്കു ഏറ്റെടുത്തു. നാറ്റോ സേന പിന്മാറിയശേഷം ആദ്യമായാണ് ഇത്രയും പേര്‍ ഒരുമിച്ചു താലിബാനു മുന്നില്‍ കീഴടങ്ങുന്നത്. പോലീസ് ആസ്ഥാനം പിടിച്ചെന്നു താലിബാന്‍ പ്രസ്താവനയില്‍ അറിയിച്ചു. വിദേശസേനാ പിന്മാറ്റത്തെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാന്റെ സുരക്ഷാച്ചുമതലയുള്ള പോലീസിനും സൈന്യത്തിനും എതിരേ താലിബാന്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല