അഫ്ഗാന് സമാധാന ശ്രമങ്ങള്‍ക്ക് യുഎസ് നല്കുന്ന പിന്തുണ തുടരുമെന്ന് ദേശത്ത് സമാധാനം സ്ഥാപിക്കുകയെന്ന ദൗദ്യം തുടരുമെന്ന് യു.എസ് നയതന്ത്ര പ്രതിനധി മാര്‍ക് ഗ്രോസ്മാനും അഫ്ഗാന് വിദേശകാര്യ സഹമന്ത്രി ജാവേദ് ലൂഡിനും വാഷിങ്ടണില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിന് അഫാഗാനിലെ ജനങ്ങള്നല്ലരീതിയില് പിന്തുണ നല്‍കുന്നുണ്ടെന്നും ഗ്രോസ്മാന് പറഞ്ഞു. അഫ്ഗാന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍തന്നെ താലിബാനുമായി സമാധാനചര്‍ച്ചകള്‍ തുടരുമെന്നും ഗോണ്ടനാമോ തടവുകാരെ ഖത്തറിലേയ്ക്ക് മാറ്റുന്നതിനെ പിന്തുണയ്ക്കുമെന്നും വിദേശകാര്യ സഹമന്ത്രി ജാവേദ് ലൂഡിന് വ്യക്തമാക്കി.
അഫ്ഗാനിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരംകാണുന്നതിന് താലിബാന് സന്നദ്ധത അറിയിച്ചതായി ചൈനീസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് അതിനിടെ ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല