1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2023

സ്വന്തം ലേഖകൻ: പടിഞ്ഞാറന്‍ അഫ്ഗാനിസ്താനിലുണ്ടായ ഭൂചലനപരമ്പരയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം കുതിച്ചുയരുന്നു. ഇതിനകം 2,053 പേര്‍ മരിച്ചതായും 9,240 പേര്‍ക്ക് പരിക്കേറ്റതായും താലിബാന്‍ ഭരണകൂടം അറിയിച്ചു. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

ശനിയാഴ്ച, പ്രാദേശികസമയം ആറരയോടെയാണ് പ്രവിശ്യാതലസ്ഥാനമായ ഹേറത്തിന്റെ വടക്കുപടിഞ്ഞാറ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ആദ്യത്തെ ഭൂചലനത്തിനു ശേഷം എട്ട് തുടര്‍ചലനങ്ങളുമുണ്ടായി. 1,329 വീടുകള്‍ക്ക് കേടുപാടുകളുണ്ടാവുകയോ തകരുകയോ ചെയ്തു.

കഴിഞ്ഞവര്‍ഷം ജൂണില്‍ പക്ടിക പ്രവിശ്യയില്‍ അനുഭവപ്പെട്ട 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആയിരത്തില്‍ അധികംപേര്‍ മരിക്കുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.