സ്വന്തം ലേഖകന്‍: അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി ഇന്ത്യയില്‍, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിക്ക് ഇന്ന് രാവിലെ രാഷ്ട്രപതി ഭവനില്‍ രാജ്യം ഔദ്യോഗിക സ്വീകരണം നല്‍കും.
ഉച്ചയ്ക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ അദ്ദേഹത്തിന് വിരുന്നും ഒരുക്കിയിട്ടുണ്ട്. ഒപ്പം മോദിയും ഗ്യാനിയും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയും നടക്കും. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമസ്വരാജുമായും ഗാനി ചര്‍ച്ച നടത്തുന്നുണ്ട്. കൂടാതെ ദില്ലിയില്‍ വിവേകാനന്ത ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനും ഇന്ന് ഇന്ത്യയിലെത്തുന്നുണ്ട്. വിദേശകാര്യ മന്ത്രി ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ച നടത്തുന്ന അദ്ദേഹം ഇന്ത്യഅമേരിക്ക ധാരണകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല