സ്വന്തം ലേഖകൻ: താലിബാൻ ഭീകരര്‍ കാബൂള്‍ നഗരം കൈയ്യടക്കിയതിനു പിന്നാലെ അഫ്ഗാൻ തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഭൂതപൂര്‍മായ തിരക്ക്. വിമാനത്താവളത്തിലെ സുരക്ഷാവലയങ്ങളെല്ലാം ഭേദിച്ച് ജനങ്ങള്‍ വിമാനങ്ങള്‍ക്കരികിലേയ്ക്ക് ഓടിയെത്തിയതോടെ യുഎസ് സൈന്യം ആകാശത്തേയ്ക്ക് വെടിയുയര്‍ത്തു.
വിദേശത്തേയ്ക്ക് വിമാനം വഴി രക്ഷപെടുക എന്ന ഉദ്ദേശത്തോടെ ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാരാണ് വിമാനത്താവളത്തിലും പരിസരത്തും തടിച്ചു കൂടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിമാനത്താവളത്തിൽ വളരെ ഭീതിജനകമായ അന്തരീക്ഷമാണുള്ളതെന്നും യുഎസ് സൈന്യം പലവട്ടം ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തെന്നും ഒരു ദൃക്സാക്ഷി വാര്‍ത്താ ഏജൻസിയായ എഎഫ്‍പിയോടു വ്യക്തമാക്കി.
വിമാനത്തിന് അരികിലേയ്ക്ക് എത്താനുള്ള ഏപ്രണിലേയ്ക്ക് ആളുകള്‍ ഇടിച്ചു കയറാൻ ശ്രമിച്ചതോടെയാണ് സൈന്യം മുന്നറിയിപ്പെന്ന നിലയിൽ ആകാശത്തേയ്ക്ക് വെടിവെച്ചതെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. അതേസമയം, വെടിവെയ്പ്പിനു പിന്നാലെ നിരവധി അഫ്ഗാൻ പൌരന്മാർ കൊല്ലപ്പെട്ടതായും ചില റിപ്പോർ്ട്ടുകളുണ്ട്.
വിവിധ രാജ്യങ്ങള്‍ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ പ്രത്യേക വിമാനങ്ങള്‍ വഴി ഒഴിപ്പിക്കുന്നതിനിടെയാണ് നാടകീയ രംഗങ്ങള്‍. അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപെടാൻ ആഗ്രഹിക്കുന്നവരെയും വിദേശികളെയും തടയരുതെന്ന് യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ താലിബാനോടു ആവശ്യപ്പെട്ടിട്ടുമുണ്ട്.
യുഎസ് സൈന്യം ഈ മാസത്തോടെ പൂര്‍ണമായും അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻമാറുന്ന സാഹചര്യത്തിലാണ് താലിബാൻ അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ഭീകരസംഘടന ഔദ്യോഗികമായി ഭരണത്തലപ്പത്തേയ്ക്ക് എത്തുന്നതോടെ യുഎസ് സൈന്യത്തെയും അഷ്റഫ് ഗനി സര്‍ക്കാരിനെയും പിന്തുണച്ച അഫ്ഗാൻ സ്വദേശികള്‍ കടുത്ത ഭീതിയിലാണ്.
“20 വര്‍ഷത്തിനു ശേഷം ഞങ്ങള്‍ വീണ്ടും രണ്ടായിരാമാണ്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്. താലിബാൻ ഭരണം പിടിച്ചാൽ ഇവിടെ ആയിരക്കണക്ക് ഒസാമ ബിൻ ലാദന്മാരും ആയിരക്കണക്കിന് മുല്ലാ ഒമര്‍മാരും ഉണ്ടാകും. അവര്‍ പാകിസ്ഥാനുമായി ചേര്‍ക്ക് മധ്യേഷ്യ കീഴടക്കും.” അഫ്ഗാനിസ്ഥാനിലെ മുൻ മാധ്യമപ്രവര്‍ത്തകനായ ഹംദര്‍ഫ് ഗഫൂരി പറഞ്ഞു.
താലിബാൻ ആളുകളെ കൊന്നൊടുക്കുകയാണെന്നും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ലെന്നും പ്രതിഷേധക്കാരിൽ ഒരാള്‍ പറഞ്ഞു. ജനങ്ങളെ നോക്കാൻ ആരുമില്ലാത്ത അവസ്ഥയാണെന്നും അവര്‍ ആരോപിച്ചു. അതേസമയം, അഫ്ഗാൻ വ്യോമമേഖല പൂര്‍ണമായി അടച്ചതോടെ ഇവിടേയ്ക്കുള്ള വിമാനങ്ങളെല്ലാം റദ്ദാക്കിയിട്ടുണ്ട്. ഇന്നു പുറപ്പെടാനിരുന്ന രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളും റദ്ദാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല