സ്വന്തം ലേഖകന്‍: പാക് ക്രിക്കറ്റ് താരം അഫ്രിദിയുമായി കിടക്ക പങ്കിട്ടു എന്ന് ട്വിറ്ററില്‍ വെളിപ്പെടുത്തിയ ബോളിവുഡ് നടിക്കെതിരെ ഫത്വ. മോഡലും നടിയുമായ ആര്‍ഷി ഖാനാണ് കഴിഞ്ഞ സെപ്തംബറില്‍ താന്‍ അഫ്രിദിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി അവകാശപ്പെട്ടത്. അതെ ഞാന്‍ അഫ്രീദിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എനിക്ക് ഇന്ത്യന്‍ മാധ്യമങ്ങളുടെ അനുവാദം വേണോ ആരുടെയെങ്കിലും ഒരുമിച്ച് കിടക്കാന്‍ ഇതായിരുന്നു ആര്‍ഷിയുടെ ട്വീറ്റ്.
ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചു. ഇതിന് പിന്നാലെയാണ് പാകിസ്താനില്‍ ആര്ഷിഖാനെതിരെ ഫത്വ പുറപ്പെടുവിക്കപ്പെട്ടത്. ഇന്ത്യക്കാരിയായ ആര്‍ഷി ഖാന് ഇതില്‍ നിരാശ പ്രകടിപ്പിച്ച് വീണ്ടും ട്വീറ്റ് ചെയ്തു. പാകിസ്താന് നിരാശപ്പെടുത്തി. ഫത്വയ്ക്കെതിരെ ഒരാളും സപ്പോര്‍ട്ടുമായി വന്നില്ല. ഉണരൂ പാകിസ്താന് അഫ്രീദിയെ ടാഗ് ചെയ്താണ് ആര്‍ഷിയുടെ പുതിയ ട്വീറ്റ്.
നേരത്തെ വിവാദ ആള്‍ദൈവം രാധേ മായ്ക്കെതിരെ ആരോപണവുമായി ആര്‍ഷി ഖാന് രംഗത്തെത്തി വിവാദ നായികയായിരുന്നു. രാധേ മാ ഒരു സെക്സ് റാക്കറ്റ് നടത്തുന്നുണ്ട് എന്നും ഈ റാക്കറ്റിന്റെ ഭാഗമാകാന്‍ വേണ്ടി രാധേ മായുടെ ബിസിനസ് ഏജന്റ് തന്നെ സമീപിച്ചിരുന്നു എന്നുമാണ് ആര്‍ഷി ആരോപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല