സ്വന്തം ലേഖകന്‍: പാക്കിസ്ഥാനില്‍ ലഭിക്കുന്നതിനേക്കാള്‍ സ്‌നേഹം ഇന്ത്യയില്‍ നിന്ന് കിട്ടിയതായി പാക് ക്രിക്കറ്റ് താരം അഫ്രിദി. ഇന്ത്യയില്‍ കളിക്കുന്നത് എന്നും ആസ്വദിച്ചിട്ടുണ്ടെന്നും പാകിസ്താനില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ സ്‌നേഹം തനിക്ക് ലഭിക്കുന്നത് ഇന്ത്യയില്‍ നിന്നാണെന്നും പാകിസ്താന്‍ ട്വന്റി20 ക്യാപ്റ്റന്‍ അഫ്രീദി വ്യക്തമാക്കി.
ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നിര്‍ണ്ണായകമാണെന്നും ക്യാപ്റ്റന്‍ പറഞ്ഞു. ഇന്ത്യയെയും പാകിസ്താനെയും കൂടുതല്‍ അടുപ്പിക്കാന്‍ ക്രിക്കറ്റ് സഹായിച്ചിട്ടുണ്ട്. അതിനാല്‍തന്നെ കായിക ലോകവും രാഷ്ട്രീയവും തമ്മില്‍ എന്നും വേര്‍തിരിച്ച് നിര്‍ത്തണമെന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്നും അഫ്രീദി പറഞ്ഞു.
ട്വന്റി20 ലോകകപ്പ് മത്സരം കളിക്കുന്നതിനായി കൊല്‍ക്കത്തയില്‍ എത്തിയതായിരുന്നു അഫ്രിദിയും ടീമും. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൊല്ലിയുണ്ടായ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് പാക് ടീം കൊല്‍ക്കത്തയില്‍ വിമാനമിറങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല