സ്വന്തം ലേഖകന്‍: ആവേശ തീപ്പൊരി മുടിയില്‍ വീണു; മിസ് ആഫ്രിക്കയുടെ തലയ്ക്ക് തീപിടിച്ചു! മിസ് ആഫ്രിക്ക സൗന്ദര്യമത്സരത്തില്‍ വിജയിയായ മിസ് കോംഗോയുടെ പൊയ്മുടിക്കെട്ടിനു വേദിയില്‍ വച്ചു തീപിടിച്ചു. ഡോര്‍കാസ് കസിന്‍ഡെയെ ജേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവം.
വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന കരിമരുന്നു പ്രയോഗത്തില്‍ നിന്നുള്ള തീപ്പൊരി മുടിയില്‍ വീഴുകയായിരുന്നു. നൈജീരിയയിലെ കലബാറിലാണ് സൗന്ദര്യമത്സരം നടന്നത്. ജേതാവായതിന്റെ സന്തോഷം പങ്കിടുന്നതിനിടെ കോംഗോ സുന്ദരിയുടെ മുടിക്ക് തീപിടിക്കുകയായിരുന്നു.
അവതാരകന്‍ ഓടിയെത്തി മുഖത്തേക്കു തീ പടരാതെ സുന്ദരിയെ രക്ഷിച്ചു. തലയില്‍ തീ പിടിച്ച് നില്‍ക്കുന്ന സുന്ദരിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. മിസ് ആഫ്രിക്കയായി തെരഞ്ഞെടുക്കപ്പെട്ട ഡോര്‍കാസിനു 35000 ഡോളറും വാഹനവും സമ്മാനമായി കിട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല