സ്വന്തം ലേഖകന്‍: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാട്, മുന്‍ ഇന്ത്യന്‍ വ്യോമസേനാ മേധാവി അറസ്റ്റില്‍. മുന്‍ നാവികസേനാ തലവന്‍ എസ്.പി ത്യാഗി, എസ്.പി ത്യാഗിയുടെ സഹോദരന്‍ ജൂലി ത്യാഗി എന്ന സഞ്ജയ് ത്യാഗി, ഡല്‍ഹിയിലെ പ്രമുഖ അഭിഭാഷകന്‍ ഗൗതം ഖെയ്താന്‍ എന്നിവരെയാണ് സിബിഐ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
3600 കോടി രൂപയുടെ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ ത്യാഗി കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. കേസില്‍ കഴിഞ്ഞ മെയ് മാസത്തില്‍ ത്യാഗിയെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ഇത് ആദ്യമായാണ് ഒരു സേന മേധാവി സൈനിക ഇടപാടില്‍ പ്രതിസ്ഥാനത്ത് വരുന്നതും അറസ്റ്റിലാകുന്നതും. 2005 ഡിസംബര്‍ 31 മുതല്‍ 2007 വരെയാണ് ത്യാഗി വ്യോമസേന തലവനായിരുന്നത്. ഇക്കാലയളവിലാണ് അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാട് നടന്നത്.
വി.ഐ.പി കോപ്റ്ററുകള്‍ക്ക് 6000 മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ ശേഷി ഉണ്ടായിരിക്കണം എന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത് മറികടന്ന് 4500 മീറ്റര്‍ മതിയെന്ന് ത്യാഗി ഇളവ് ചെയ്തു. വ്യവസ്ഥയില്‍ കൊണ്ടു വന്ന ഈ ഇളവ് കാരണമാണ് അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കമ്പനിക്ക് കരാര്‍ ലഭിച്ചത്.
അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ ഇറ്റാലിയന്‍ ഇടനിലക്കാരായിരുന്ന ഗൈഡോ റാല്‍ഫ് ഹാഷ്ച്‌കേ, കാര്‍ലോ ജെറോസ എന്നിവരുമായി പല തവണ കൂടിക്കാഴ്ച നടത്തിയതായി സി.ബി.ഐയോട് ത്യാഗി വെളിപ്പെടുത്തിയിരുന്നു. അഗസ്ത വെസ്റ്റ്‌ലാന്‍ഡിന്റെ പിന്നിലെ യഥാര്‍ത്ഥ കമ്പനിയായ ഫിന്‍ മെക്കാനിക്കയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി 2005ല്‍ കൂടിക്കാഴ്ച നടത്തിയതായും ത്യാഗി സമ്മതിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല