സ്വന്തം ലേഖകൻ: കഴിഞ്ഞ വര്‍ഷം താത്ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍നിയമിച്ച ജീവനക്കാര്‍ക്കായി എന്‍ എച്ച് എസ് ചെലവാക്കിയത് 3 ബില്യന്‍ പൗണ്ട് എന്ന ഞെട്ടിക്കുന്ന കണക്ക് പുറത്തു വന്നു. നഴ്സുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്ന ഏജന്‍സികള്‍ ഒരു ഷിഫ്റ്റിന് ഈടാക്കുന്നത് 2000 പൗണ്ട് വരെ!
താത്ക്കാലിക ജീവനക്കാര്‍ക്കായി ഇത്രയും തുക ചെലവഴിക്കാന്‍ ആവില്ലെന്ന നിലപാടാണ് ലേബര്‍ പാര്‍ട്ടിയുടേത്. അതുകൊണ്ടു തന്നെ, വെസ് സ്ട്രീതിംഗിന്റെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന പദ്ധതി നടപ്പിലായാല്‍ ഏജന്‍സികളില്‍ നിന്നും താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് എന്‍ എച്ച് എസിന് വിലക്ക് വന്നേക്കും.
പുതിയ പദ്ധതി അനുസരിച്ച്, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്, ഡൊമെസ്റ്റിക് സപ്പോര്‍ട്ട് വര്‍ക്കര്‍മാര്‍ തുടങ്ങി എന്‍ട്രി ലെവല്‍ തസ്തികകളിലേക്ക് താത്ക്കാലിക ഏജന്‍സി ജീവനക്കാരെ നിയമിക്കുന്നതില്‍ നിന്നും എന്‍ എച്ഛ് എസ്സിന് വിലക്ക് വന്നേക്കും.
അതുപോലെ, എന്‍ എച്ച് എസ്സിലെ സ്ഥിര ജോലിയില്‍ നിന്നും അടുത്തകാലത്ത് വിട്ടുപോയവരെ തിരികെ താത്ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനും വിലക്ക് വന്നേക്കും. വരുന്ന ആഴ്ചകളില്‍ ഈ പദ്ധതി കണ്‍സള്‍ട്ടേഷനായി സമര്‍പ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല