അടുത്തിടെ പുറത്തിറങ്ങിയ ഡോക്ടര്‍ ലൗ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അഭിനയിച്ചത് പ്രണയിക്കുന്നവരെ എന്തുവിലകൊടുത്തും ഒന്നിപ്പിയ്ക്കുന്ന ഡോക്ടറായാണ്. ഡോക്ടര്‍ എന്നത് പ്രണയ രോഗത്തെ കൃത്യമായി ചികിത്സിയ്ക്കാനുള്ള കഥാപാത്രത്തിന്റെ കഴിവു കണ്ട മറ്റുള്ളവര്‍ അറിഞ്ഞു നല്‍കിയ പേരാണ്. ചൈനയിലും ഇത്തരത്തിലുള്ള ഡോക്ടര്‍മാര്‍ ഉണ്ടത്രേ. എന്നാല്‍ പ്രണയിക്കുന്നവരെ ഒന്നിപ്പിയ്ക്കുകയല്ല പൊളിയ്ക്കുകയാണ് ഇവരുടെ ജോലി.
ഇത്തരത്തിലുള്ള 40 ഓളം ബ്രേക്ക് അപ്പ് ഏജന്റുമാരാണത്രേ ചൈനയിലുള്ളത്. പ്രണയം അവസാനിപ്പിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുകയാണെങ്കില്‍ ഇവരെ സമീപിയ്ച്ച് പണം നല്‍കിയാല്‍ മാത്രം മതിയാകും. 20 ദിവസത്തിനുള്ളില്‍ നിങ്ങളുടെ പ്രണയം പൊളിച്ചിരിക്കും. നല്‍കുന്ന കാശിനനുസരിച്ചു പൊളിയ്ക്കുന്ന രീതിയും വ്യത്യാസപ്പെട്ടിരിയ്ക്കും.
300 യുവാന്‍ നല്‍കിയാല്‍ ബ്രേയ്ക്ക് അപ്പ് ഏജന്റുമാര്‍ ഫോണിലൂടെയും ഇമെയില്‍ വഴിയും പണി തുടങ്ങും. 15 ദിവസത്തിനുള്ളില്‍ ബന്ധം തകര്‍ന്നു തുടങ്ങും. ഇരുപതാം ദിവസം നിങ്ങള്‍ സ്വതന്ത്രനായിരിക്കും. എന്നാല്‍ കുറച്ചു കൂടി പണം നല്‍കിയാല്‍ പ്രണയം പൊളിയ്ക്കാന്‍ ഏജന്റ് നേരിട്ടിറങ്ങും. പ്രണയം തകര്‍ന്ന് തരിപ്പണമാകുമ്പോള്‍ ആശ്വാസ വാക്കുകളും വേദന മറക്കാനുള്ള ഒരു ചെറിയ സമ്മാനവും ഏജന്റ് തരും.
ഇത്തരത്തില്‍ പത്തു പേരെ വളരെ വിജയകരമായി വേര്‍പിരിയ്ക്കാന്‍ തനിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഒരു ഏജന്റ് പറയുന്നു. ധാര്‍മ്മികതയ്ക്ക് വിരുദ്ധമായി തങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് ഏജന്റുമാര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല