1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2022

സ്വന്തം ലേഖകൻ: അഗ്നി വീരന്മാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ പുറത്ത് വിട്ട് വ്യോമസേന .നാല് വർഷത്തെ സേവനകാലത്ത് പ്രതിമാസം 30000 രൂപ വേതനമായി നൽകും .സേവന കാലയളവിൽ മരണം സംഭവിച്ചാൽ 48 ലക്ഷത്തിന്റെ ഇൻഷുറൻസ് പരിരക്ഷ നൽകും. കുടുംബത്തിന് 44ലക്ഷം രൂപയുടെ അധിക ധനസഹായം എന്നിവയാണ് ആനൂകൂല്യങ്ങൾ.

അഗ്നിപഥ് റിക്രൂട്ട്മെന്റ് തുടങ്ങാനിരിക്കെയാണ് പദ്ധതിയുടെ പൂർണ്ണ വിവരങ്ങൾ വ്യോമസേന പുറത്ത് വിട്ടത്..17 വയസ് മുതൽ 21 വയസ് വരെയുള്ളവർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം . 4വർഷമാണ് സേവന കാലയളവ് . സേനയിൽ ഭാഗമാകുന്നവർക്ക് ആരോഗ്യ പരിരക്ഷയുൾപ്പെടെ ലഭ്യമാണ്.ഇതിന് പുറമെ സേവ നിധി പാക്കേജ് സൗകര്യവും ഇവർക്ക് ലഭ്യമാക്കും. ഈ പാക്കേജിനെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കും.

വ്യോമസേന നൽകുന്ന ചുമതലകളാണ് അഗ്നിവീരന്മാർ നിർവഹിക്കേണ്ടത്. സേവന കാലയളവിൽ കോമൺ അസസ്‌മെന്റ് മെത്തഡോളജി പിന്തുടരും . അപേക്ഷിക്കുന്നവർക്ക് മെഡിക്കൽ യോഗ്യത ആവശ്യമാണ്. സ്തുത്യർഹ സേവനത്തിന് അവാർഡിനും മെഡലുകൾക്കും അർഹതയുണ്ട്.

രാജ്യത്തെ യുവ തലമുറയ്‌ക്ക് നേട്ടം കൈവരിക്കാൻ സാധിക്കുന്ന അഗ്‌നിപഥ് പദ്ധതി കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. നാല് വർഷം രാജ്യത്തെ സേവിക്കാൻ യുവാക്കൾക്ക് അവസരം നൽകുന്ന പദ്ധതിയാണിത്. നാല് വർഷത്തെ സേവനം കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്ക് അസം റൈഫിൾസിലും കേന്ദ്ര സേനയിലും 10 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. പദ്ധതിക്കെതിരെ പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെങ്കിലും അതുമായി മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാർ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.