ജോൺസൺ ആഷ്ഫോർഡ്: കോവിഡ് 19 മഹാമാരി തീർത്ത വിഷാദത്തിന് സാന്ത്വനത്തിന്റെ കുളിരേകി ലണ്ടൻ മലയാളികൾ ആരംഭിച്ച ആഗോള അന്താക്ഷരി എന്ന സംഗീത പരിപാടിയുടെ ഫൈനൽ ഈ ഞായറാഴ്ച (13 ഡിസംബർ )വൈകുന്നേരം 3 :30 ന് നടക്കുന്നു. പ്രശസ്ത പിന്നണി ഗായിക പ്രീത പരിപാടി അവതരിപ്പിക്കും.
ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സിംഗ് ഓർക്കസ്ട്ര ആണ് പരിപാടി നടത്തുന്നത്. വിശിഷ്ട അതിഥികളായി മലയാളത്തിന്റെ പ്രിയ ഗായിക ലതിക ടീച്ചറും ജി. പദ്മകുമാറും ഫേസ്ബുക് ലൈവിൽ തത്സമയം അണിചേരും. ഇവരെ കൂടാതെ റാണി ജോയ് പീറ്ററും പ്രത്യേക ക്ഷണിതാവായി ലൈവ് പ്രോഗ്രാമിൽ ഉണ്ടാകും.
കുവൈറ്റ് നിന്നുള്ള സലിൽ വർമ്മ, തിരുവനന്തപുരം കാരായ അപർണ രാജ് , അമ്യത നായർ കൂടാതെ ബോംബയിൽ നിന്നുള്ള ഉഷ വാരിയർ എന്നിവരാണ് അവസാന റൗണ്ടിൽ
ഫൈനലിസ്കളായി പങ്കെടുക്കുന്നത്. ആകർഷകമായ സമ്മാനങ്ങളും ഒപ്പം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന ഈ സംഗീത മത്സരം, എല്ലാവരും സ്ത്രിങ് സ് ഓർക്കസ്ട്ര യുടെ ഫേസ്ബുക് പേജിലൂടെ തത്സമയം ലൈവ് ആയി കാണാവുന്നതാണ് . പക്ഷകർക്കും ഈ ഇൻറ്റർ ആക്റ്റീവ് പരിപാടിയിൽ പങ്കെടുക്കാനും ശ്രദ്ധിക്കപ്പെടാനും അവസരം ഉണ്ടായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല