![](https://www.nrimalayalee.com/wp-content/uploads/2021/07/Kuwait-Agriculture-Sector-Laborers.jpg)
സ്വന്തം ലേഖകൻ: വിദേശത്തുനിന്ന് കർഷക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിെൻറ ഭാഗമായി അപേക്ഷ സ്വീകരിച്ചു തുടങ്ങി. കർഷക യൂനിയെൻറ അപേക്ഷ പരിഗണിച്ച് 4000 കർഷകത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ്കൊറോണ എമർജൻസി കമ്മിറ്റി പ്രത്യേക അനുമതി നൽകിയത്. 397 ഫാം ഉടമകളാണ് വിളനാശം ഒഴിവാക്കാൻ കർഷക തൊഴിലാളികളെ റിക്രൂട്ട്ചെയ്യാൻ അനുമതി തേടി ആഭ്യന്തരമന്ത്രിക്ക് അപേക്ഷ നൽകിയത്.
മന്ത്രി ഇത് കൊറോണ എമർജൻസി കമ്മിറ്റിക്ക് കൈമാറുകയും കമ്മിറ്റി അംഗീകരിക്കുകയുമായിരുന്നു. ബിൽ സലാമ ഒാൺലൈൻ പ്ലാറ്റ്ഫോം വഴി ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിച്ചാണ് തൊഴിലാളികളെ കൊണ്ടുവരേണ്ടത്. ജോലിക്കാരുടെ ക്ഷാമം കാരണം കുവൈത്തിൽ കാർഷിക മേഖല പ്രതിസന്ധിയിലാണ്.
വിളവെടുക്കാൻ ആളില്ലാത്തതിനാൽ കൃഷി ഉൽപന്നങ്ങൾ നശിച്ചുപോകുന്ന സ്ഥിതിയാണ്. നേരത്തേ 30 ജോലിക്കാർ ഉണ്ടായിരുന്ന ഫാമുകളിൽ അഞ്ചുമുതൽ എട്ടുവരെ ആളുകൾ മാത്രമാണുള്ളത്. അമിത ജോലിഭാരം കാരണം കർഷകത്തൊഴിലാളികൾ വലയുന്നു. ഫാമുകളുടെ മുഴുവൻ ഭാഗവും കൃഷി ചെയ്യാൻ കഴിയുന്നില്ല. നിലവിലുള്ള ജോലിക്കാർ അവധിക്ക് നാട്ടിൽ പോയിട്ട് നാളേറെയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല