ജര്‍മന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്ന അല്‍ ജസീറാ ലേഖകന്‍ അഹമ്മദ് മന്‍സൂര്‍ ഖത്തറില്‍ തിരിച്ചെത്തി. ഇന്നലെ രാത്രിയിലാണ് മന്‍സൂര്‍ ദോഹ വിമാനത്താവളത്തില്‍ എത്തിയത്.
അഹമ്മദ് മന്‍സൂ(52)റിനെ ഇന്നലെയാണ് പൊലീസ് മോചിപ്പിച്ചത്. ഈജിപ്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അല്‍ ജസീറയുടെ ഈജിപ്ഷ്യന്‍ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനാണ് അഹമ്മദ് മന്‍സൂര്‍.
ഖത്തറിലേക്ക് പോകാനായി ഞായറാഴ്ച തേഗല്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ജയിലിനു മുമ്പില്‍ ഒരു സംഘം പ്രകടനം നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല