സ്വന്തം ലേഖകന്‍: ആടു തോമയാവാന്‍ ശ്രമിച്ച 14 കാരന്‍ തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് പോലീസ് പിടിയിലായി. ഭദ്രന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ സ്ഫടകത്തിലെ ആടു തോമയെ ഓര്‍മ്മിപ്പിക്കും അഹ്മദ് മുഹമ്മദ് എന്ന അമേരിക്കന്‍ കുടിയേറ്റ ബാലന്റെ കഥ. വീട്ടില്‍ സ്വന്തമായി റേഡിയോയും മണിയുമെല്ലാം ഉണ്ടാക്കുന്ന തോമയുടെ ജീവിതത്തില്‍ വില്ലനായത് സ്വന്തം അച്ഛനാണെങ്കില്‍ മുഹമ്മദിനെ കുടിക്കിലാക്കിയത് ഡള്ളാസ് പോലീസാണ്.
വീട്ടില്‍ സ്വന്തമായി നിര്‍മിച്ച ക്ലോക്ക് സ്‌കൂളില്‍ കൊണ്ടു വന്നു എന്നതാണ് മുഹമ്മദ് ചെയ്ത തെറ്റ്. മുഹമ്മദിനെ വീട്ടിലുണ്ടാക്കിയ ക്ലോക്ക് കണ്ട് ബോംബാണെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു പോലീസ്. ഒരു ഉദ്യോഗസ്ഥനും പ്രിന്‍സിപ്പലും വന്ന് അഞ്ച് പോലീസുകാരുള്ള മുറിയിലേക്ക് തന്നെ കൊണ്ട് പോവുകയായിരുന്നുവെന്ന് ഡള്ളാസ് ചാനലിനോട് തന്റെ വീട്ടിലെ ഇലക്‌ട്രോണിക്ക് വര്‍ക്ക് ഷോപ്പില്‍ നിന്നുള്ള വീഡിയോ അഭിമുഖത്തില്‍ അഹ്മദ് മുഹമ്മദ് പറഞ്ഞു.
ബോംബുണ്ടാക്കിയില്ലെന്ന് തീര്‍ത്തു പറഞ്ഞിട്ടും പോലീസ് കൂട്ടാക്കിയില്ല. ഉടനെ കസ്റ്റഡിയിലെടുത്ത് ജുവൈനല്‍ ഹോമിലേക്ക് കൊണ്ടു പോയി. ജുവൈനല്‍ ഹോമില്‍ മുഹമ്മദ് കൈ വിലങ്ങ് ഇട്ടു നില്‍ക്കുന്ന ചിത്രം ട്വിറ്ററിലൂടെ പ്രചരിക്കുന്നുണ്ട്. ഒടുവില്‍ അബദ്ധം മനസ്സിലാക്കിയ പോലീസ് ബാലനെ വിട്ടയക്കുകയായിരുന്നു.
സംഭവവും വിവാദമായതോടെ അഹമ്മദിനെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ട്വീറ്റ് ചെയ്തു. അഹമ്മദ് ഉണ്ടാക്കിയ ക്ലോക്ക് വൈറ്റ് ഹൗസിലേക്ക് കൊണ്ടുവരണമെന്നും അമേരിക്കയിലെ കൂടുതല്‍ കുട്ടികള്‍ക്ക് അത് പ്രചോദനമാകുമെന്നും ഒബാമ ട്വിറ്ററില്‍ കുറിച്ചു.
ഈ അറസ്റ്റ് കടുത്ത വംശീയതയാണെന്ന് അഹമ്മദിന്റെ പിതാവ് മുഹമ്മദ് അല്‍ ഹസ്സന്‍ പറഞ്ഞു. ഈ സംഭവം ഇസ്‌ലാമിക വിരുദ്ധതയില്‍ നിന്നുണ്ടായ വിവേചനമാണെന്നും ഇത് പ്രശ്‌നങ്ങളെ ഗുരുതരമാക്കുമെന്നും സിറ്റി മേയര്‍ ബെത്ത് വാന്‍ ഡ്യൂന്‍ അഭിപ്രായപ്പെട്ടു. സുഡാനില്‍ നിന്ന് കുടുയേറിയതാണ് മുഹമ്മദ് അല്‍ഹുസൈനും കുടുംബവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല