സ്വന്തം ലേഖകൻ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഏതൊരാളുടെ ചിത്രവും എത്തരത്തില്‍ വേണമെങ്കിലും മാറ്റിയെടുക്കാന്‍ സാധിക്കും. ലോകത്തിലെ ഏറ്റവും സമ്പന്നരായിട്ടുള്ളവര്‍ ദരിദ്രരായിരുന്നെങ്കില്‍ എങ്ങനെയായിരിക്കുമെന്ന് ചിത്രീകരിച്ചിരിക്കുകയാണ് ഒരു കലാകാരന്‍.
ഇലോണ്‍ മസ്ക്, ബില്‍ ഗേറ്റ്സ്, ബെര്‍ണാട് അര്‍ണോള്‍ട്ട്, വാരന്‍ ബുഫറ്റ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, മുകേഷ് അമ്പാനി വരെയുള്ളവരുണ്ട് പട്ടികയില്‍. എല്ലാവരേയും വളരെ ദാരിദ്ര്യ വേഷങ്ങളിലാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.
എഐ ആര്‍ട്ടിസ്റ്റായ ഗോകുല്‍ പിള്ളയാണ് ചിത്രങ്ങള്‍ക്ക് പിന്നില്‍. ഗോകുല്‍ തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ആയിരക്കണക്കിന് പേരാണ് ചിത്രത്തിന് ലൈക്കടിച്ചിരിക്കുന്നത്.
“അത്ഭുതകരം തന്നെ, ഒറിജിനലായിരിക്കുന്നു,” ഒരു ഇന്‍സ്റ്റഗ്രാം ഉപയോക്താവ് എഴുതി. ദരിദ്ര വേഷത്തിലും ഇലോണ്‍ മസ്കിനെ കണ്ടാല്‍ സമ്പന്നനെ പോലുണ്ടെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
https://www.instagram.com/p/CqvxGHwyyf1/?utm_source=ig_embed&utm_campaign=loading
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല