1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2024

സ്വന്തം ലേഖകൻ: കുവൈത്തിൽ ട്രാഫിക് നിയമങ്ങൾ ശക്തമാക്കി ഗതാഗത മന്ത്രാലയം. ഡ്രൈവ് ചെയ്യുന്ന സമയത്ത് സീറ്റ് ബെൽറ്റ് ലംഘനങ്ങളും മൊബൈൽ ഫോൺ ഉപയോഗവും കണ്ടെത്താൻ എ. ഐ പ്രവർത്തനക്ഷമമാക്കിയ ഓട്ടോമേറ്റഡ് ക്യാമറകൾ ഉപയോഗിക്കുമെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദ്ദേശത്തെ തുടർന്നാണ് പുതിയ ക്യാമറകൾ സ്ഥാപിക്കുന്നത്.

എ.ഐ പോലുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അതി നൂതനമായ ക്യാമറകൾ ഘടിപ്പിക്കുന്നതോടെ രാജ്യത്തെ ട്രാഫിക് അപകടങ്ങൾ കുറയ്ക്കുവാനും റോഡ് സുരക്ഷ വർധിപ്പിക്കുവാനും കഴിയുമെന്നാണ് പ്രതീക്ഷ. വാഹനം ഉപയോഗിക്കുന്നവർ ഡ്രൈവ് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കണമെന്നും മൊബൈൽ ഫോൺ ഉപയോഗിക്കുരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.