സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ദമാമില്‍ പുതിയ ഗ്ലോബല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഹബ് സ്ഥാപിക്കാനൊരുങ്ങി സൗദി. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം സൗദിയുടെ നിക്ഷേപക ഏജൻസിയായ പബ്ലിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ടും (പിഐഎഫ്) ഗൂഗിള്‍ ക്ലൗഡും ചേർന്ന് നടത്തി.
റിയാദിൽ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് എട്ടാം പതിപ്പിലാണ് (എഫ്‌ഐഐ8) ഇതുമായി ബന്ധപ്പെട്ട കരാറിൽ ഇരു സ്ഥാപനങ്ങളും ഒപ്പുവച്ചത്. ആർടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിലെ പ്രാദേശികവും അന്തര്‍ദേശീയവുമായ സംരംഭങ്ങളെയും സ്റ്റാര്‍ട്ടപ്പുകളേയും ആകര്‍ഷിക്കുന്ന എഐ നവീകരണത്തിനുള്ള ഒരു മുന്‍നിര ലക്ഷ്യസ്ഥാനമായി സൗദി അറേബ്യയെ സ്ഥാപിക്കുകയാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് പബ്ലിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് പ്രസ്താവനയിൽ അറിയിച്ചു.
ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികളെയും പ്രൊഫഷണലുകളെയും ലക്ഷ്യമിട്ട് എഐ സംരംഭങ്ങളിലൂടെ സൗദി തൊഴില്‍ സേനയെ വര്‍ധിപ്പിക്കാനും ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി മേഖല 50 ശതമാനം വികസിപ്പിക്കുക എന്ന ദേശീയ ലക്ഷ്യത്തെ പിന്തുണയ്ക്കാനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.
ഈ സഹകരണത്തിലൂടെ, ഉപഭോക്താക്കള്‍ വിവിധ വ്യവസായങ്ങളില്‍ ഉടനീളം വളര്‍ച്ച കൈവരിക്കുന്നതിനും എഐ ആപ്ലിക്കേഷനുകളുടെ വിതരണം മെച്ചപ്പെടുത്തുന്നതിനും ഗൂഗിൾ ക്ലൗഡിന്റെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും വേഗതയേറിയതും ഉയര്‍ന്ന നിലവാരമുള്ളതുമായ എഐ പരിഹാരങ്ങളും ഡാറ്റ സേവനങ്ങളും ഇതുവഴി ലഭ്യമാക്കാനാകും.
സൗദിയുടെ ആവശ്യങ്ങള്‍ക്കനുസൃതമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആപ്ലിക്കേഷനുകളുടെ അറബിക് ഭാഷാ മോഡലുകള്‍ വികസിപ്പിക്കുന്നതിനുള്ള സംയുക്ത ഗവേഷണത്തില്‍ ഇരു സ്ഥാപനങ്ങളുടെയും പങ്കാളിത്തം ശ്രദ്ധ കേന്ദ്രീകരിക്കും. ഗൂഗിള്‍ ക്ലൗഡിന്റെ അനുഭവം ഉപയോഗപ്പെടുത്തി ടെന്‍സര്‍ പ്രോസസ്സിംഗ് യൂണിറ്റുകളും (ടിപിയു) ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകളും (ജിപിയു), ജനറേറ്റീവ് എഐ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്നതിനായുള്ള വെര്‍ടെക്സ് എഐ പ്ലാറ്റ്ഫോം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ഈ സഹകരണം കളമൊരുക്കും.
അറബിക് ഭാഷാ മോഡലുകള്‍ മെച്ചപ്പെടുത്തുന്നതിന്, അധിക അറബിക് ഡാറ്റാസെറ്റുകള്‍ സംയോജിപ്പിച്ച് ഗൂഗിളിൻ്റ ജനറേറ്റീവ് എഐ മോഡല്‍ കുടുംബമായ ജെമിനിയുടെ അറബിക് വേർഷൻ്റെ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിന് പബ്ലിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ടും ഗൂഗിള്‍ ക്ലൗഡും സഹകരിച്ച് പ്രവര്‍ത്തിക്കും.
പ്രാദേശിക ബിസിനസുകള്‍, ഗവേഷകര്‍, ഡെവലപ്പര്‍മാര്‍ എന്നിവര്‍ക്ക് ഈ മോഡലുകളെ അവരുടെ സിസ്റ്റങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയും. ഇത് വിപുലമായ അറബി ഭാഷാ എഐ ആപ്ലിക്കേഷനുകള്‍ സൃഷ്ടിക്കാന്‍ പ്രാപ്തമാക്കും. 40 ക്ലൗഡ് റീജിയണുകളുടെ ആഗോള ശൃംഖലയുടെ ഭാഗമായ അടുത്തിടെ സമാരംഭിച്ച ദമ്മാം ക്ലൗഡ് മേഖല ഉള്‍പ്പെടുന്ന സൗദി അറേബ്യയില്‍ ഗൂഗിള്‍ ക്ലൗഡിന്റെ നിലവിലുള്ള സൗകര്യങ്ങളും ഇതിനായി ഉപയോഗപ്പെടുത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല