സ്വന്തം ലേഖകൻ: റോഡ് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ പവർ റഡാറുകള്‍ സ്ഥാപിച്ച് ദുബായ്. പ്രധാനമായും ആറ് തരത്തിലുളള നിയമലംഘനങ്ങളാണ് എഐ പവർ റഡാറുകള്‍ നിരീക്ഷിക്കുക.
1 മൊബൈല്‍ ഫോണ്‍ ഉപയോഗം
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ തെറ്റുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗം റഡാറിന്റെ കണ്ണില്‍ പെടും. വാഹനമോടിക്കുന്നയാളുടെ കൈ ചലനങ്ങള്‍, മൊബൈലിലെ വെളിച്ചം എന്നിവയെല്ലാം കൃത്യമായി നിരീക്ഷിച്ച് നിയമലംഘനമുണ്ടെങ്കില്‍ രേഖപ്പെടുത്തും.
- പെട്ടെന്നുളള പാതമാറല്
മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നല്‍കാതെ പെട്ടെന്ന് പാതമാറല് പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് ഇടയാകാറുണ്ട്. ഇത് കണ്ടെത്താന്‍ റഡാറുകള്‍ക്ക് സാധിക്കും.
- സീറ്റ് ബെല്‍റ്റ്
ആവശ്യമായ വെളിച്ചമില്ലെങ്കില്‍ പോലും വസ്ത്രവും സീറ്റ് ബെല്‍റ്റുമെല്ലാം കൃത്യമായി തിരിച്ചറിയാനും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെ കൃത്യമായി മനസിലാക്കാനും സാധിക്കുന്നതാണ് പവർ റഡാറുകള്‍.
4 ലൈന്‍ അച്ചടക്കം
വാഹനമോടിക്കുന്നതിനിടെയുളള ലൈന്‍ അച്ചടക്കമില്ലായ്മ പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. ലൈന്‍ അച്ചടക്കമില്ലാതെ വാഹനമോടിക്കുന്ന നിയമലംഘനം കണ്ടെത്താന്‍ റഡാറുകള്‍ക്ക് കഴിയും. വീഡിയോ എടുക്കുകയും കൂടുതല്‍ അവലോകനത്തിനായി സ്വമേധയാ അധികൃതർക്ക് അയച്ചുകൊടുക്കുകയും ചെയ്യും.
റഡാർ സംവിധാനത്തിന്റെ ഏറ്റവും പുതിയ സവിശേഷതകളില്‍ ഒന്ന്. നിയമവിരുദ്ധമായി ടിൻ ചെയ്ത വിൻഡ്ഷീൽഡുകൾ തിരിച്ചറിയും. ആരോഗ്യ സംബന്ധമായ അല്ലെങ്കില്‍ അംഗീകൃതമായ കാരണങ്ങളുണ്ടെങ്കില്‍ ടിന്റ് ചെയ്യുന്നതിന് അധികൃതർ ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അനുവദനീയമായതില്‍ അധികമായി വിൻഡ്ഷീൽഡുകൾ ടിന്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരിച്ചറിയുകയും രേഖപ്പെടുത്തുകയും ചെയ്യും.
6 അമിതശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍
റോഡുകളില്‍ അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ക്ക് റഡാറിന്റെ പിടിവീഴും. ദുബായ് പോലീസ് കെടിസി ഇന്റർനാഷണലുമായി സഹകരിച്ചാണ് ഇത്തരം റഡാറുകള്‍ സ്ഥാപിച്ചിട്ടുളളത്. നിയമലംഘനങ്ങള്‍ കൃത്യമായി കണ്ടെത്തി രേഖപ്പെടുത്താന്‍ റഡാറുകള്‍ക്ക് സാധിക്കും.
ഇത് കൂടാതെ സീബ്രാ ലൈനുകളില്‍ വാഹനം നിർത്തി കാല് നട യാത്രാക്കാർക്ക് കടന്നുപോകാനുളള സാഹചര്യം ഒരുക്കാത്ത നിയമലംഘനവും രേഖപ്പെടുത്തും.അധനികൃതമായി യൂ ടേണ്‍ എടുക്കുന്ന നിയമലംഘനവും റഡാറില്‍ പതിയും. പോർട്ടബിള്‍ രീതിയില്‍ സജ്ജീകരിച്ചിരിക്കുന്ന റഡാർ ആവശ്യാനുസരണം മാറ്റി സ്ഥാപിക്കാനുമാകും. നാല് മാസം പരീക്ഷിച്ചതിന് ശേഷമാണ് ആറ് പ്രധാന മേഖലകളില്‍ റഡാർ സ്ഥാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല