സ്വന്തം ലേഖകന്‍: രാജ്യത്തെ നിയമങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചക്ക് സഹായകമാകും വിധം പരിഷ്‌കരിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്!ലാഡ്മിര്‍ പുടിന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അവഗണിച്ച് രാജ്യത്തിന് മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം മോസ്‌കോയില്‍ പറഞ്ഞു
നിലവിലെ നിയമസംവിധാനങ്ങള്‍ ടെക്‌നോളജിയുടെ സാധ്യതകളെ കൂടി പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പരിഷ്‌കരിക്കേണ്ടതുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ റഷ്യയുടേതായ കണ്ടെത്തലുകള്‍ ഉണ്ടാകേണ്ടതുണ്ട്. ഇതിനായി സ്വകാര്യ മേഖലയില്‍ നിന്നുള്ള സംരംഭങ്ങള്‍ക്കും അനുമതി നല്‍കാവുന്നതാണെന്നും പുടിന്‍ പറഞ്ഞു.
സൈനിക മേഖലകളില്‍ അടക്കം ആര്‍ജിത ബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താവുന്നതാണെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.. മനുഷ്യന്‍ ചെയ്തു പോരുന്ന ജോലികള്‍ ടെക്‌നോളജിയുടെ സഹായത്തോടെ ചെയ്തു തീര്‍ക്കുന്ന സംവിധാനമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ ആര്‍ജിത ബുദ്ധി.ചൈന, ജര്‍മനി, നോര്‍വെ, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കൂടുതലായി ഉപോയോഗപ്പെടുത്തുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല